Delhi airport Roof collapses: കനത്ത മഴയിൽ ഡൽഹി വിമാനത്താവളത്തിൻ്റെ മേൽക്കൂര തകർന്നു; ഒരു മരണം, നിരവധി പേർക്ക് പരിക്ക്

Delhi Airport Incident: ഒരാൾ തകർന്ന കെട്ടിടത്തിനടിയിൽ കുടുങ്ങിയിരുന്നു. സംഭവം നടന്നത് ഇന്ന് പുലർച്ചെ 5.30 ഓടെയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Jun 28, 2024, 09:55 AM IST
  • ഡൽഹി വിമാനത്താവളത്തിൻ്റെ ടെർമിനൽ 1 ലെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്ന് വീണ് ഒരു മരണം
  • സംഭവത്തിൽ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്
  • ഒരാൾ തകർന്ന കെട്ടിടത്തിനടിയിൽ കുടുങ്ങിയിരുന്നു
Delhi airport Roof collapses: കനത്ത മഴയിൽ ഡൽഹി വിമാനത്താവളത്തിൻ്റെ മേൽക്കൂര തകർന്നു; ഒരു മരണം, നിരവധി പേർക്ക് പരിക്ക്

ന്യൂഡൽഹി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഡൽഹി വിമാനത്താവളത്തിൻ്റെ ടെർമിനൽ 1 ലെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്ന് വീണ് ഒരാൾ മരിച്ചതായും മൂന്നു പേർക്ക് പരിക്കേറ്റതായും ഡൽഹി ഫയർ സർവീസ്. 

 

Also Read: സംസ്ഥാനത്ത് ഇന്നും മഴ കനക്കും; 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

 

സംഭവത്തിൽ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.  ഒരാൾ തകർന്ന കെട്ടിടത്തിനടിയിൽ കുടുങ്ങിയിരുന്നു. സംഭവം നടന്നത് ഇന്ന് പുലർച്ചെ 5.30 ഓടെയായിരുന്നു. ഈ സമയത്താണ് മേൽക്കൂര തകർന്നതായി ഫോൺ വിളി എത്തിയതെന്ന് അഗ്നിശമനസേന അറിയിച്ചു. ഇതിനെ തുടർന്ന് അടിയന്തര രക്ഷാപ്രവർത്തനത്തിനായി നാലോളം ഫയർ ടെൻഡറുകൾ സംഭവ സ്ഥലത്തെത്തിയിരുന്നതായും അധികൃതർ അറിയിച്ചിട്ടുണ്ട്.  

 

ഡൽഹിയിലെ നിരവധി മേഖലകളിൽ മഴ പെയ്തതിനെ തുടർന്ന് ഡൽഹിയിലെയും സമീപ പ്രദേശങ്ങളിലെയും നിരവധി പ്രദേശങ്ങൾ വെള്ളക്കെട്ടിലായിട്ടുണ്ട്. പല റോഡുകളിലും വാഹനങ്ങൾ പകുതിയോളം വെള്ളത്തിൽ മുങ്ങി. കനത്ത മഴയെ തുടർന്ന് പുലർച്ചെയുള്ള യാത്രയും ഏറെ അപകടകരമായിരുന്നു എന്നാണ് റിപ്പോർട്ട്. 

Also Read: ശുക്ര കൃപയാൽ ജൂലൈ 7 മുതൽ ഈ 3 രാശിക്കാർക്ക് ധനനേട്ടങ്ങളുടെ പെരുമഴ, ഖജനാവ് നിറയും!

 

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി തലസ്ഥാനത്തുള്ള കനത്ത ചൂടിന് ഈ മഴ ഒരു  ആശ്വാസമാകുമെങ്കിലും മഴയുടെ അളവ് വർദ്ധിച്ചാൽ പലയിടത്തും വെള്ളക്കെട്ടുണ്ടാകുകയും ശരിക്കും ഡൽഹി നിവാസികൾക്ക് പണികിട്ടുകയും ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News