Manish Sisodia Defamation Case: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ്

ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്‌ക്കെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ്. അസം മുഖ്യമന്ത്രി ഡോ. ഹിമാന്ത ബിശ്വ ശർമ്മയുടെ ഭാര്യ റിനികി ഭൂയാൻ ശർമ്മയാണ് കേസ് ഫയല്‍ ചെയ്തിരിയ്ക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jun 22, 2022, 12:28 PM IST
  • മനീഷ് സിസോദിയയ്‌ക്കെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ്.
  • അസം മുഖ്യമന്ത്രി ഡോ. ഹിമാന്ത ബിശ്വ ശർമ്മയുടെ ഭാര്യ റിനികി ഭൂയാൻ ശർമ്മയാണ് കേസ് ഫയല്‍ ചെയ്തിരിയ്ക്കുന്നത്
Manish Sisodia Defamation Case: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ്

New Delhi: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്‌ക്കെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ്. അസം മുഖ്യമന്ത്രി ഡോ. ഹിമാന്ത ബിശ്വ ശർമ്മയുടെ ഭാര്യ റിനികി ഭൂയാൻ ശർമ്മയാണ് കേസ് ഫയല്‍ ചെയ്തിരിയ്ക്കുന്നത്.

ചൊവ്വാഴ്ച ഗുവാഹത്തിയിലെ കാംരൂപിലെ (മെട്രോ) സിവിൽ ജഡ്ജി കോടതിയിലാണ് അവര്‍  സിസോദിയയ്‌ക്കെതിരെ മാനനഷ്ടക്കേസ് നല്‍കിയത്.  

Also Read:  Vijay Babu Case: വിജയ്‌ ബാബുവിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം

202 -ൽ രാജ്യത്ത് കോവിഡ്-19 മഹാമാരി രൂക്ഷമായപ്പോൾ വിപണി വിലയിലും  കൂടുതല്‍ തുകയ്ക്ക്  PPE കിറ്റുകള്‍  വിതരണം ചെയ്യാൻ അസം സർക്കാർ മുഖ്യമന്ത്രിയുടെ ഭാര്യയുടെ സ്ഥാപനങ്ങൾക്കും മകന്‍റെ ബിസിനസ് പങ്കാളിയ്ക്കും കരാർ നൽകിയെന്ന്  മനീഷ് സിസോദിയ ആരോപിച്ചിരുന്നു.  ജൂണ്‍ 4 നാണ് സംഭവം. 

ആരോപണം ഉയര്‍ന്നതോടെ  സിസോദിയക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ശർമ്മ പറഞ്ഞിരുന്നു.   

"കഴിഞ്ഞ 100 വർഷത്തിനിടയിലെ ഏറ്റവും ഭീകരമായ പകർച്ചവ്യാധിയെ രാജ്യം മുഴുവൻ അഭിമുഖീകരിക്കുന്ന സമയത്ത്, അസമിൽ പിപിഇ കിറ്റുകളൊന്നും ഉണ്ടായിരുന്നില്ല. എന്‍റെ ഭാര്യ 1500 ഓളം PPE കിറ്റുകൾ സംഭരിച്ച് സർക്കാരിന് സൗജന്യമായി നൽകുകയാണ് ഉണ്ടായത്. അവൾ ഒരു പൈസ പോലും എടുത്തില്ല", ആരോപണത്തില്‍ ശര്‍മ്മ പ്രതികരിച്ചു. 

എന്നാല്‍,  PPE കിറ്റുകളുടെ വിതരണത്തില്‍ നടന്ന ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണങ്ങളോട് പ്രതികരിച്ച ശർമ്മ, 1500 പിപിഇ കിറ്റുകൾ സർക്കാരിന് സൗജന്യമായി നല്‍കിയതാണ് എന്നും  ഭാര്യയുടെ കമ്പനി അതിനായി ബില്‍ നല്‍കിയിട്ടില്ല എന്നും പറഞ്ഞു.  

അതേസമയം, എൻഎച്ച്എം-അസം മിഷൻ ഡയറക്ടർ എസ് ലക്ഷ്മണൻ, ജെസിബി ഇൻഡസ്ട്രീസിന് നൽകിയ ബിൽ ടാഗ് ചെയ്തുകൊണ്ട് മനീഷ് സിസോദിയ ട്വീറ്റ് ചെയ്തിരുന്നു. “ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഹിമന്തബിശ്വ ജി! ഒരു കിറ്റിന് 990/- നിരക്കിൽ ജെസിബി ഇൻഡസ്ട്രീസ് എന്ന കമ്പനിക്ക്  5000 കിറ്റുകൾ വാങ്ങാനുള്ള കരാർ, ഈ പേപ്പർ തെറ്റാണോ? ആരോഗ്യമന്ത്രി എന്ന നിലയിൽ ഭാര്യയുടെ കമ്പനിക്ക് ടെൻഡർ പർച്ചേസ് ഓർഡർ നൽകിയത് അഴിമതിയല്ലേ? മനീഷ് സിസോദിയ ട്വീറ്റ് ചെയ്തു.  

മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യ റിനികി ഭൂയാൻ ശർമ്മ  നേരത്തെതന്നെ സിസോദിയയുടെ ആരോപണങ്ങളിൽ വിശദീകരണം നൽകി രംഗത്ത് എത്തിയിരുന്നു.  

"പാൻഡെമിക്കിന്‍റെ ആദ്യ ആഴ്ചയിൽ, ഒരു PPE കിറ്റ് പോലും അസമിൽ ലഭ്യമായിരുന്നില്ല. ഈ വിവരം  അറിഞ്ഞുകൊണ്ട്,  ഞാന്‍ ഒരു ബിസിനസ് പരിചയക്കാരനെ സമീപിക്കുകയും ഏറെ പരിശ്രമിച്ച് 1500 ഓളം PPE കിറ്റുകൾ NHM-ലേക്ക് എത്തിക്കുകയും ചെയ്തു. പിന്നീട്, ഇത് എന്‍റെ CSR ന്‍റെ  ഭാഗമായി കണക്കാക്കാൻ എൻഎച്ച്എമ്മിന് കത്തെഴുതുകയും ചെയ്തിരുന്നു. ഈ ഇടപാടില്‍ ഒരു പൈസ പോലും  ഞാന്‍ സമ്പാദിച്ചിട്ടില്ല", അവര്‍ വിശദീകരിച്ചിരുന്നു.  

അതേസമയം,  മനീഷ് സിസോദിയയ്ക്കെതിരെയുള്ള  100 ​​കോടി രൂപയുടെ മാനനഷ്ടക്കേസ്  ബുധനാഴ്ച ലിസ്‌റ്റ് ചെയ്യുമെന്നും കേസ് വേഗം മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നതായി റിനികി ഭൂയാൻ ശർമ്മയുടെ അഭിഭാഷകൻ പത്മധർ നായക് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News