EPFO Good News...! ഇപിഎഫ്ഒ അക്കൗണ്ട് ഉടമകള്‍ക്ക് സന്തോഷവാര്‍ത്ത, ഉടന്‍ ലഭിക്കും 40,000 രൂപ...!!

രാജ്യത്തെ മിക്കവാറും എല്ലാ ശമ്പള ജീവനക്കാർക്കുമുള്ള ഒരു സമ്പാദ്യമാണ്  പ്രൊവിഡന്‍റ് ഫണ്ട്.  സര്‍ക്കാര്‍ ജീവനക്കാരോ, പ്രൈവറ്റ് ജോലിക്കാരോ ആയിക്കോട്ടെ  ഭാവിയിലേയ്ക്കുള്ള സമ്പാദ്യമായി ഏവരും കാണുന്നത്  പ്രൊവിഡന്‍റ് ഫണ്ട് തന്നെയാണ്.   

Written by - Zee Malayalam News Desk | Last Updated : Jun 8, 2022, 01:13 PM IST
  • ഇപിഎഫ്ഒ അംഗങ്ങളുടെ അക്കൗണ്ടിലേയ്ക്ക് പലിശ പണം കൈമാറാൻ പോകുന്നു. രാജ്യത്തെ 6 കോടിയിലധികം ആളുകള്‍ക്കാണ് ഇതുകൊണ്ടുള്ള പ്രയോജനം ലഭിക്കുക.
  • നിങ്ങളുടെ പി എഫ് അക്കൗണ്ടില്‍ 5 ലക്ഷം രൂപയുണ്ടെങ്കിൽ, നിങ്ങൾക്ക് ഏകദേശം 40,000 രൂപ പലിശയായി ലഭിക്കും...!
EPFO Good News...! ഇപിഎഫ്ഒ അക്കൗണ്ട്  ഉടമകള്‍ക്ക് സന്തോഷവാര്‍ത്ത, ഉടന്‍ ലഭിക്കും 40,000 രൂപ...!!

New Delhi: രാജ്യത്തെ മിക്കവാറും എല്ലാ ശമ്പള ജീവനക്കാർക്കുമുള്ള ഒരു സമ്പാദ്യമാണ്  പ്രൊവിഡന്‍റ് ഫണ്ട്.  സര്‍ക്കാര്‍ ജീവനക്കാരോ, പ്രൈവറ്റ് ജോലിക്കാരോ ആയിക്കോട്ടെ  ഭാവിയിലേയ്ക്കുള്ള സമ്പാദ്യമായി ഏവരും കാണുന്നത്  പ്രൊവിഡന്‍റ് ഫണ്ട് തന്നെയാണ്.   

എന്നാല്‍,  ഇപ്പോള്‍  ഇപിഎഫ്ഒ അംഗങ്ങൾക്ക്  സന്തോഷവാർത്തയുമായി എത്തിയിരിയ്ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. അതായത് ഇപിഎഫ്ഒ അംഗങ്ങളുടെ അക്കൗണ്ടിലേയ്ക്ക് പലിശ പണം കൈമാറാൻ പോകുന്നു.  രാജ്യത്തെ 6 കോടിയിലധികം ആളുകള്‍ക്കാണ് ഇതുകൊണ്ടുള്ള പ്രയോജനം ലഭിക്കുക.  

Also Read:  RBI Repo Rate: റിപ്പോ നിരക്ക് 0.50 ശതമാനം ഉയർത്തി ആർബിഐ; പലിശ നിരക്കും ഉയരും

കേന്ദ്ര സര്‍ക്കാരിന്‍റെ പ്രഖ്യാപനം അനുസരിച്ച് 2021-22 സാമ്പത്തിക വർഷത്തിൽ 8.1%  ആണ് EPFO പലിശനിരക്ക്. ഇത് കഴിഞ്ഞ 40 വർഷത്തെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. ആ  അവസരത്തിലും നിങ്ങളുടെ അക്കൗണ്ടില്‍ 40,000 രൂപ എത്തുന്നത്‌ എങ്ങിനെയെന്ന്  അറിയാം. 

അതായത് നിങ്ങളുടെ പി എഫ് അക്കൗണ്ടില്‍  5 ലക്ഷം രൂപയുണ്ടെങ്കിൽ, നിങ്ങൾക്ക് ഏകദേശം 40,000 രൂപ പലിശയായി ലഭിക്കും...!  എന്നാല്‍, ഇത്  സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം  ഇപിഎഫ്ഒ ഇതുവരെ  നടത്തിയിട്ടില്ല എങ്കിലും ഈ മാസം അതായത് ജൂണ്‍ 30നകം പലിശ തുക അക്കൗണ്ടിൽ നിക്ഷേപിക്കുമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

Also Read: PM-KISAN 11th installment: പിഎം കിസാൻ സമ്മാൻ നിധിയുടെ 11-ാം ഗഡു ലഭിച്ചില്ലേ? കാരണം അറിയാം

PF അക്കൗണ്ടില്‍ പലിശ എത്തിയോ എന്ന് എങ്ങിനെ അറിയാം?  (How to check the Balance in PF account?)

PF അക്കൗണ്ടില്‍ പണം എത്രയുണ്ട് എന്നറിയാന്‍ ബുദ്ധിമുട്ടില്ല. അതായത്, വീട്ടിലിരുന്ന് നിങ്ങളുടെ മൊബൈലിലൂടെ PF അക്കൗണ്ടില്‍ എത്ര രൂപയുണ്ട് എന്നറിയാന്‍ സാധിക്കും.  നിങ്ങള്‍  EPFO-യിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 7738299899 എന്ന നമ്പറിലേക്ക് EPFO ​​UAN LAN അയയ്ക്കണം. LAN എന്നത് നിങ്ങളുടെ ഭാഷയെ സൂചിപ്പിക്കുന്നു. നിങ്ങൾക്ക് ഇംഗ്ലീഷിൽ വിവരങ്ങൾ വേണമെങ്കിൽ, നിങ്ങൾ LAN എന്നതിന് പകരം ENG എന്ന് എഴുതണം. ഇങ്ങനെ ഹിന്ദിക്ക് HIN എന്നും തമിഴിൽ TAM എന്നും എഴുതുന്നു. ഹിന്ദിയിൽ വിവരങ്ങൾ ലഭിക്കാൻ, നിങ്ങൾ EPFOHO UAN HIN എന്ന് എഴുതി സന്ദേശം അയയ്‌ക്കണം. നിങ്ങളുടെ പക്കല്‍ SMS ആയി മറുപടി എത്തും.

UMANG ആപ്പ്  വഴിയും PF അക്കൗണ്ടില്‍ പണം എത്രയുണ്ട് എന്നറിയാം. 

നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ Play Store-ൽ നിന്ന് UMANG ആപ്പ് ഡൗൺലോഡ് ചെയ്യുക.

നിങ്ങളുടെ ഫോൺ നമ്പർ രജിസ്റ്റർ ചെയ്ത് ആപ്പിൽ ലോഗിൻ ചെയ്യുക.

മുകളിൽ ഇടത് കോണിലുള്ള മെനുവിലുള്ള  'സർവീസ് ഡയറക്ടറി' എന്നതില്‍ എത്തുക.

ഇവിടെ EPFO ​​ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.   View Passbook എന്നതിലേക്ക് പോയ ശേഷം, നിങ്ങളുടെ UAN നമ്പറും OTP വഴിയും ബാലൻസ് പരിശോധിക്കുക.

പ്രൊവിഡന്‍റ് ഫണ്ട്  എന്ന ഈ സമ്പാദ്യം സര്‍ക്കാര്‍ പ്രൈവറ്റ് ജീവനക്കാരെ സംബന്ധിച്ചിടത്തോളം വലിയ ഒരു മുതല്‍ക്കൂട്ടാണ്. ജോലിയില്‍ നിന്നും വിരമിക്കുന്ന സമയത്ത് ഒരു നല്ല തുക ജീവനക്കാര്‍ക്ക് ഈ നിക്ഷേപത്തിലൂടെ  ലഭിക്കുന്നു. ജീവനക്കാരെ സംബന്ധിച്ചിടത്തോളം അവരുടെ ശമ്പളത്തിന്‍റെ ചെറിയ ഒരു ഭാഗം  ഈ അക്കൗണ്ടില്‍ എല്ലാ മാസവും നിക്ഷേപിക്കപ്പെടും. ഇതാണ് പിന്നീട് അവര്‍ക്ക് വലിയ തുകയായി  തിരികെ ലഭിക്കുന്നത്.    

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

 

 

Trending News