എസ്. ജയശങ്കറിന് ത്രിവർണ്ണത്താൽ സ്വാഗതമേകി ഓസ്ട്രേലിയ

കാൻബെറ നൽകിയ സ്വീകരണത്തിൽ അതിയായ സന്തോഷമുണ്ടെന്ന് ജയശങ്കർ  ട്വിറ്ററിൽ കുറിച്ചു.

Written by - Zee Malayalam News Desk | Last Updated : Oct 10, 2022, 01:46 PM IST
  • ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുമായി ഓസ്ട്രേലിയയിലെത്തിയതായിരുന്നു വിദേശകാര്യ മന്ത്രി
  • ഇന്ത്യയും ഓസ്ട്രേലിയയും ഒന്നിച്ച് പ്രവർത്തിക്കുന്നതിനെ കുറിച്ച് ഇരുവരും ചർച്ച ചെയ്തു
എസ്. ജയശങ്കറിന് ത്രിവർണ്ണത്താൽ സ്വാഗതമേകി ഓസ്ട്രേലിയ

കാൻബെറ: വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് ത്രിവർണത്താൽ സ്വാഗതമേകി ഓസ്‌ട്രേലിയ. ഓസ്ട്രേലിയയിലെ പഴയ പാർലമെന്റ് ഹൗസിനെ ത്രിവർണ നിറങ്ങളാൽ അലങ്കരിച്ചാണ് അദ്ദേഹത്തിന് സ്വീകരണം നൽകിയത്. കാൻബെറ നൽകിയ സ്വീകരണത്തിൽ അതിയായ സന്തോഷമുണ്ടെന്ന് ജയശങ്കർ  ട്വിറ്ററിൽ കുറിച്ചു.ഉന്നത നേതാക്കളുമായി ചർച്ച നടത്തുന്നതിനും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുമായി ഓസ്ട്രേലിയയിലെത്തിയതായിരുന്നു വിദേശകാര്യ മന്ത്രി. 

ഓസ്ട്രേലിയൻ വിദേശകാര്യമന്ത്രി പെന്നി വോംഗുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യയും ഓസ്ട്രേലിയയും ഒന്നിച്ച് പ്രവർത്തിക്കുന്നതിനെ കുറിച്ച് ഇരുവരും ചർച്ച ചെയ്തു. വ്യാപാരം, സമ്പദ് വ്യവസ്ഥ, വിദ്യാഭ്യാസം, പ്രതിരോധം, സുരക്ഷ എന്നിങ്ങനെ ഒട്ടനവധി വിഷയങ്ങളെക്കുറിച്ച് ഇരുനേതാക്കളും സംസാരിച്ചു. 

യുക്രെയ്നിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തെക്കുറിച്ചും തന്മൂലം ഇന്തോ-പസഫിക്കിലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ഇരുനേതാക്കളും വിശദമായി ചർച്ചകൾ നടത്തി. ഓസ്ട്രേലിയൻ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ റിച്ചാർഡ് മാർലസ് എംപിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News