ISRO Chairman : ഐഎസ്ആർഒയുടെ തലപ്പത്ത് ഇനി ഈ ആലപ്പുഴക്കാരൻ; എസ് സോമനാഥനെ കുറിച്ച് അറിയേണ്ടതെല്ലാം

റോക്കറ്റ് സാങ്കേതിക വിദ്യയിലും രൂപകൽപനയിലും റോക്കറ്റ് ഇന്ധനം വികസിപ്പിക്കുന്നതിലുമുള്ള മികവാണ് ഡോ. സോമനാഥിന്റെ നേട്ടത്തിന് പിന്നിൽ.

Written by - Zee Malayalam News Desk | Last Updated : Jan 12, 2022, 07:10 PM IST
  • നിലവിൽ തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്‍ററിൽ ഡയറക്ടറായി പ്രവർത്തിച്ച് വരികെയാണ് ഡോ എസ് സോമനാഥ്.
  • ആലപ്പുഴ തുറവൂർ സ്വദേശിയാണ് റോക്കറ്റ് ഡെവെലപ്മെന്റിൽ പ്രാവീണ്യം നേടിയ ഡോ സോമനാഥ്.
  • ഇതിന് മുമ്പ് അദ്ദേഹം ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്‍റർ (എൽ.പി.എസ്.സി) മേധാവിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
  • റോക്കറ്റ് സാങ്കേതിക വിദ്യയിലും രൂപകൽപനയിലും റോക്കറ്റ് ഇന്ധനം വികസിപ്പിക്കുന്നതിലുമുള്ള മികവാണ് ഡോ. സോമനാഥിന്റെ നേട്ടത്തിന് പിന്നിൽ.
 ISRO Chairman : ഐഎസ്ആർഒയുടെ തലപ്പത്ത് ഇനി ഈ ആലപ്പുഴക്കാരൻ;  എസ് സോമനാഥനെ കുറിച്ച് അറിയേണ്ടതെല്ലാം

THiruvananthapuram : ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷന്റെ (Indian Space Research Organization) തലപ്പത്തേക്ക് ഒരു മലയാളി കൂടിയെത്തി. ആലപ്പുഴക്കാരനായ എസ് സോമനാഥനാണ് (S Somanath) ഐഎസ്ആർഒയുടെ (ISRO) പുതിയ ചെയർമാൻ (Chairman).  നിലവിൽ തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്‍ററിൽ ഡയറക്ടറായി പ്രവർത്തിച്ച് വരികെയാണ് ഡോ എസ് സോമനാഥ്. 

ആലപ്പുഴ തുറവൂർ സ്വദേശിയാണ് റോക്കറ്റ് ഡെവെലപ്മെന്റിൽ പ്രാവീണ്യം നേടിയ ഡോ സോമനാഥ്. ഇതിന് മുമ്പ് അദ്ദേഹം ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്‍റർ (എൽ.പി.എസ്.സി) മേധാവിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. റോക്കറ്റ് സാങ്കേതിക വിദ്യയിലും രൂപകൽപനയിലും റോക്കറ്റ് ഇന്ധനം വികസിപ്പിക്കുന്നതിലുമുള്ള മികവാണ് ഡോ. സോമനാഥിന്റെ നേട്ടത്തിന് പിന്നിൽ.

ALSO READ: ISRO New Chairman S Somanath | ഇസ്രോയുടെ തലപ്പത്ത് വീണ്ടും മലയാളി; കെ ശിവന് ശേഷം എസ് സോമനാഥ് ഇസ്രോ ചെയർമാനാകും

സോമനാഥ് പ്രോജക്ട് ഡയറക്ടറായിരുന്നപ്പോഴാണ് 2014-ൽ പുതു തലമുറ വിക്ഷേപണ വാഹനമായ എൽ.എം.വി-3 വിജയകരമായി പരീക്ഷിച്ചത്. വിക്ഷേപണ വാഹനമായ ജി.എസ്.എൽ.വി മാർക്ക് മൂന്നിന്റെ അസോസിയേറ്റ് പ്രോജക്ട് ഡയറക്ടറായും അദ്ദേഹം ചുമതല വഹിച്ചിരുന്നു.

ALSO READ: BJP Headquarters: കൊറോണ പ്രഹരത്തില്‍ ഡൽഹി ബിജെപി ആസ്ഥാനം, 50 പേര്‍ക്ക് കോവിഡ്, കെട്ടിടം അണുവിമുക്തമാക്കി

 

പി.എസ്.എൽ.വി. വികസനത്തിന്റെ ആദ്യകാലത്ത് ഐ.എസ്.ആർ.ഒ.യിൽ ജോലിയിൽ പ്രവേശിച്ച അദ്ദേഹം പി.എസ്.എൽ.വി. സംയോജനസംഘത്തിന്റെ തലവനായിരുന്നു. 2015-ൽ എൽ.പി.എസ്.സി. ഡയറക്ടറായി ചുമതലയേറ്റ സോമനാഥ് ഇന്ത്യൻ ക്രയോജനിക് ഘട്ടങ്ങൾ സാധ്യമാക്കുന്ന സംഘത്തിന് നേതൃത്വം നൽകുകയും ചെയ്തു. വിക്ഷേപണ വാഹനങ്ങളുടെ സിസ്റ്റം എൻജിനീയറിങ്ങിൽ വിദഗ്ദ്ധനായ സോമനാഥ്, പി.എസ്.എൽ.വി.യുടെയും ജി.എസ്.എൽ.വി. മാർക്ക് മൂന്നിന്റെയും രൂപകൽപന, പ്രൊൽഷൻ സംവിധാനം, വാഹനസംയോജനം തുടങ്ങിയ മേഖലകളിലൊക്കെ നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്.

ALSO READ: Lata Mangeshkar Health Update | 'പ്രാർഥനകൾക്ക് നന്ദി', ലത മങ്കേഷ്ക്കറിന്റെ ആരോ​ഗ്യനില തൃപ്തികരമെന്ന് ബന്ധുക്കൾ

കൊല്ലം ടികെഎം എഞ്ചിനീയറിങ് കോളേജിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിങ് പൂർത്തിയാക്കിയ അദ്ദേഹം ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിൽ നിന്ന് എയ്റൊ സ്പേസ് എൻജിനീയറിങ്ങിൽ സ്വർണ മെഡലോടെ ബിരുദാനന്തര ബിരുദം നേടി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News