അലോക്​ വര്‍മ്മ ചുമതലയേറ്റില്ല; നിയമ നടപടിയുമായി ​ആഭ്യന്തര മന്ത്രാലയം

സിബിഐ ഡയറക്​ടര്‍ സ്ഥാനത്തുനിന്നും താരം താഴ്ത്തി ഫയര്‍സര്‍വിസ്​ ഡയറക്​ടര്‍ ജനറലായി നിയമിക്കപ്പെട്ട അലോക്​ വര്‍മ്മ സ്ഥാനം ഏറ്റെടുക്കാതെ സര്‍വിസില്‍നിന്ന്​ രാജിവെച്ചൊഴിഞ്ഞതിനു പിന്നാലെ  കേന്ദ്ര സര്‍ക്കാര്‍. 

Last Updated : Feb 1, 2019, 11:38 AM IST
അലോക്​ വര്‍മ്മ ചുമതലയേറ്റില്ല; നിയമ നടപടിയുമായി ​ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി: സിബിഐ ഡയറക്​ടര്‍ സ്ഥാനത്തുനിന്നും താരം താഴ്ത്തി ഫയര്‍സര്‍വിസ്​ ഡയറക്​ടര്‍ ജനറലായി നിയമിക്കപ്പെട്ട അലോക്​ വര്‍മ്മ സ്ഥാനം ഏറ്റെടുക്കാതെ സര്‍വിസില്‍നിന്ന്​ രാജിവെച്ചൊഴിഞ്ഞതിനു പിന്നാലെ  കേന്ദ്ര സര്‍ക്കാര്‍. 

ഫയര്‍ സര്‍വിസില്‍ ചുമതലയേറ്റെടുത്തില്ലെങ്കില്‍ യമ നടപടി നേരിടേണ്ടി വരു​മെന്ന ആഭ്യന്തര മന്ത്രാലയത്തി​​ന്‍റെ  മുന്നറിയിപ്പ്​ അലോക്​ വര്‍മ്മ തള്ളിയിരുന്നു. ഇതേത്തുടര്‍ന്ന്​ സര്‍വിസ്​ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി അലോക് വര്‍മ്മയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്​ നല്‍കുമെന്ന്​ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

''അദ്ദേഹത്തെ ഫയര്‍ സര്‍വിസ്​ ഡി.ജി ആയിട്ട്​ നിയമിച്ചിട്ടും അദ്ദേഹം ചുമതലയേറ്റെടുത്തില്ല. ജനുവരി 31വരെ സര്‍വിസ്​ ഉള്ള അദ്ദേഹം നിയമന ഉത്തരവ്​ അനുസരിക്കാത്തത്​ സര്‍വിസ്​ ചട്ടങ്ങള്‍ക്ക്​ വിരുദ്ധമായതിനാല്‍ നടപടിയെടുക്കേണ്ടി വരും'' - ആഭ്യന്തര മന്ത്രലായ ഉദ്യോഗസ്​ഥന്‍ പറഞ്ഞു. പുതിയ ചുമതല ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട്​ കഴിഞ്ഞ ദിവസം അലോക്​ വര്‍മക്ക്​ മ​ന്ത്രാലയത്തിന്‍റെ നോട്ടീസ്​ ലഭിച്ചിരുന്നു.

ജനുവരി 31വരെ സര്‍വിസ്​ ഉള്ള വര്‍മ്മ നോട്ടീസ് ലഭിച്ചതിനാല്‍ ഒരുദിവസത്തേക്ക്​ ചുമതലയേല്‍ക്കാന്‍ എത്തുമെന്ന പ്രതീക്ഷയില്‍ ഫയര്‍ സര്‍വിസ്​ ഡി.ജി ഓഫീസ് ജീവനക്കാര്‍ ഇന്ന്​ വെകീട്ട്​ അഞ്ചുവരെ കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. 

അതേസമയം, അച്ചടക്ക നടപടി പൂര്‍ത്തിയാകും വരെ അലോക് വര്‍മ്മയുടെ എല്ലാ ആനുകൂല്യങ്ങളും തടഞ്ഞിരിക്കുകയാണ്. അന്വേഷണം അവസാനിക്കുന്നതുവരെ അലോക് വര്‍മ്മയുടെ രാജി സ്വീകരിക്കില്ല എന്നും ഒരു മുതിര്‍ന്ന കേന്ദ്ര മന്ത്രി പറഞ്ഞതായി ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.  

 

 

Trending News