സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സർക്കിൾ ബേസ്ഡ് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷിക്കാൻ കഴിയാത്തവർക്ക് സന്തോഷവാർത്ത. വിവിധ ഡിവിഷനുകളിലേക്കുള്ള 5,000 ഡിവിഷണൽ ഓഫീസർമാരുടെ (എസ്‌സിഒ) റിക്രൂട്ട്‌മെന്റിനുള്ള അപേക്ഷയുടെ അവസാന തീയതി എസ്‌ബിഐ നീട്ടി. അപേക്ഷിക്കാൻ കഴിയാത്തവർക്ക് ഡിസംബർ 17 വരെ അപേക്ഷിക്കാം. നേരത്തെ ഡിസംബർ 12 ചൊവ്വാഴ്ച ആയിരുന്നു അവസാന തീയ്യതി.
അപേക്ഷിക്കേണ്ട വിധം
sbi.co.in എന്ന എസ്ബിഐ പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്. ഇതിലെ കരിയർ വിഭാഗം സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം. റിക്രൂട്ട്‌മെന്റ് വിഭാഗത്തിലെ ലിങ്ക് വഴിയോ അല്ലെങ്കിൽ ചുവടെ നൽകിയിരിക്കുന്ന നേരിട്ടുള്ള ലിങ്ക് വഴിയോ, ഉദ്യോഗാർത്ഥികൾക്ക് അപേക്ഷാ പേജിലേക്ക് പോയി ആദ്യം രജിസ്റ്റർ ചെയ്ത് ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കാം. 750 രൂപയാണ്,അപേക്ഷാ ഫീസ്. പട്ടികജാതി, പട്ടികവർഗ, വികലാംഗർ എന്നിവർ ഫീസ് അടയ്‌ക്കേണ്ടതില്ല.
യോഗ്യത
ഏതെങ്കിലും വിഷയത്തിൽ ബിരുദധാരികളായവർക്ക് സർക്കിൾ ബേസ്ഡ് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ പ്രായം 2023 ഒക്ടോബർ 31-ന് 30 വയസ്സിൽ കൂടരുത്. സംവരണ വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പരമാവധി പ്രായപരിധിയിൽ ഇളവ് നൽകിയിട്ടുണ്ട്.
ഓൺലൈൻ പരീക്ഷ, സ്ക്രീനിംഗ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. ഒബ്ജക്റ്റീവ്, ഡിസ്ക്രിപ്റ്റീവ് ചോദ്യങ്ങൾ ഓൺലൈൻ പരീക്ഷയിൽ പ്രതീക്ഷിക്കാം. ഒബ്‌ജക്‌റ്റീവ് പരീക്ഷയിൽ ഇംഗ്ലീഷ് ഭാഷ, ബാങ്കിംഗ് പരിജ്ഞാനം, പൊതു അവബോധം/സാമ്പത്തികം, കമ്പ്യൂട്ടർ അഭിരുചി എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും വിവരണാത്മക പരീക്ഷയിൽ ഇംഗ്ലീഷ് ഭാഷയുടെ (കത്ത് എഴുത്തും ഉപന്യാസവും) പരീക്ഷയും ഉണ്ടാകും. പരീക്ഷയിൽ നെഗറ്റീവ് മാർക്കുണ്ടാകില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.