ആധുനിക സുരക്ഷയുള്ള ഇവിഎം ഡെബിറ്റ് കാര്‍ഡുകളുമായി എസ്.ബി.ഐ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ ഡെബിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കും. ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ ഇരയാകുന്ന ഉപഭോക്താക്കള്‍ക്ക് രക്ഷ നല്‍കാനായി പുതിയ സംവിധാനത്തിലുള്ള കാര്‍ഡുകളാണ് ഇറക്കുന്നത്.

Last Updated : Aug 22, 2017, 08:42 PM IST
ആധുനിക സുരക്ഷയുള്ള ഇവിഎം ഡെബിറ്റ് കാര്‍ഡുകളുമായി എസ്.ബി.ഐ

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ ഡെബിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കും. ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ ഇരയാകുന്ന ഉപഭോക്താക്കള്‍ക്ക് രക്ഷ നല്‍കാനായി പുതിയ സംവിധാനത്തിലുള്ള കാര്‍ഡുകളാണ് ഇറക്കുന്നത്.

നിലവിലുള്ള മാഗ്നറ്റിക് സ്ട്രിപ്പുകള്‍ക്ക് പകരം റിസര്‍വ് ബാങ്കിന്‍റെ അനുമതിയുള്ള ഇവിഎം ചിപ്പുകള്‍ ഘടിപ്പിച്ച കാര്‍ഡുകളാണ് എസ്ബിഐ നല്‍കുക.

ഇതിന്‍റെ ഭാഗമായി പഴയ മാഗ്നറ്റിക് സ്ട്രിപ്പുകള്‍ ഘടിപ്പിച്ച ഡെബിറ്റ് കാര്‍ഡുകള്‍ ബാങ്ക് മരവിപ്പിച്ചുതുടങ്ങി. എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യുന്നത് ഒഴിവാക്കാന്‍ ഉപഭോക്താക്കള്‍ പുതിയ കാര്‍ഡുകള്‍ വാങ്ങണമെന്ന് ബാങ്കധികൃതര്‍ അറിയിച്ചു. ഓണ്‍ലൈന്‍ വഴിയോ ബ്രാഞ്ചുകള്‍ മുഖേനയോ പുതിയ കാര്‍ഡിന് അപേക്ഷ നല്‍കാന്‍ കഴിയും.

എസ്ബിഐയുടെ ഏകദേശം 32 ലക്ഷത്തോളം എടിഎം കാര്‍ഡുകള്‍ കഴിഞ്ഞ വര്‍ഷം സൈബര്‍ തട്ടിപ്പിനിരയായിരുന്നു. ഇതേത്തുടര്‍ന്ന് ആറുലക്ഷത്തോളം കാര്‍ഡുകള്‍ എസ്ബിഐ ബ്ലോക്ക് ചെയ്തിരുന്നു.

Trending News