Supreme Court: ഇഡിക്ക് സുപ്രീംകോടതിയിൽ തിരിച്ചടി; ഹേമന്ത് സോറന്റെ ജാമ്യം ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളി

Hemant Sorean Bail: ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ്റെ ജാമ്യം ചോദ്യം ചെയ്ത് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയെ ജൂലൈ എട്ടിനാണ് സമീപിച്ചത്

Written by - Zee Malayalam News Desk | Last Updated : Jul 29, 2024, 03:04 PM IST
  • ഇഡിക്ക് സുപ്രീംകോടതിയിൽ തിരിച്ചടി
  • ഹേമന്ത് സോറന്റെ ജാമ്യം ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളി
  • ജാമ്യം നല്‍കിയ ഹൈക്കോടതി വിധി യുക്തിഭദ്രമെന്ന് നീരീക്ഷിച്ചാണ് സുപ്രിംകോടതിയുടെ ഈ നടപടി
Supreme Court: ഇഡിക്ക് സുപ്രീംകോടതിയിൽ തിരിച്ചടി; ഹേമന്ത് സോറന്റെ ജാമ്യം ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളി

ന്യൂഡൽഹി: ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇഡി നല്‍കിയ അപ്പീല്‍ സുപ്രിംകോടതി തള്ളി. ജാമ്യം നല്‍കിയ ഹൈക്കോടതി വിധി യുക്തിഭദ്രമെന്ന് നീരീക്ഷിച്ചാണ് സുപ്രിംകോടതിയുടെ ഈ നടപടി. ഹേമന്ത് സോറന് ജാമ്യം നല്‍കിയ റാഞ്ചി ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇഡി സുപ്രീം കോടതിയിൽ നല്‍കിയ അപ്പീലാണ് തള്ളിയത്.

Also Read: ഡൽഹി INA മാർക്കറ്റിലെ റസ്റ്റോറന്റിലുണ്ടായ തീപിടിത്തം; 6 പേർക്ക് പരിക്ക്

ഹൈക്കോടതി വിധി വിചാരണയെ ബാധിക്കുമെന്ന ഇഡിയുടെ വാദം തള്ളിയ സുപ്രീം കോടതി ഹൈക്കോടതി ഉത്തരവിലെ നിരീക്ഷണങ്ങള്‍ വിചാരണയെ ബാധിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ ഹര്‍ജി പരിഗണിച്ചത് ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, കെവി വിശ്വനാഥന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ്.

Also Read: ട്രിപ്പിൾ രാജയോഗത്തിലൂടെ ഇവർ ജൂലൈ- ആഗസ്റ്റിൽ തിളങ്ങും, നിങ്ങളും ഉണ്ടോ?

ഹേമന്ത് സോറന് ജാമ്യം നല്‍കി കൊണ്ട്  ഹൈക്കോടതി ഉത്തരവിറക്കിയത് ജൂണ്‍ 28 നായിരുന്നു. ഈ വിധിയില്‍ പിഴവുണ്ടെന്നും കേസുമായി ബന്ധപ്പെട്ട വസ്തുതകള്‍ പരിശോധിക്കാതെയാണ് ജാമ്യം അനുവദിച്ചതെന്നുമായിരുന്നു ഇഡിയുടെ വാദം. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിലാണ് ഹേമന്ത് സോറനെതിരായ ഇഡിയുടെ അന്വേഷണം പുരോഗമിക്കുന്നത്.

Also Read: ലോകത്തിലെ ഏറ്റവും അപകടകരമായ 5 സ്ഥലങ്ങൾ, അറിയാം...

ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ്റെ ജാമ്യം ചോദ്യം ചെയ്ത് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയെ ജൂലൈ എട്ടിനാണ് സമീപിച്ചത്. സോറന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ജാർഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ് നിയമ വിരുദ്ധമാണെന്നാണ് ഇഡി ഹർജിയിൽ വ്യക്തമാക്കിയത്.  മാത്രമല്ല ഹേമന്ത് സോറനെതിരെ പ്രഥമദൃഷ്ട്യാ കേസൊന്നുമില്ലെന്ന് ഹൈക്കോടതി പറഞ്ഞതിൽ തെറ്റ് പറ്റിയെന്നും ഇഡി ഹർജിയിൽ വ്യക്തമാക്കിയിരുന്നു.

Also Read: കന്നി രാശിക്കാർക്ക് ഇന്ന് നല്ല ദിനം, കർക്കടക രാശിക്കാർക്ക് സമ്മിശ്ര ദിനം, അറിയാം ഇന്നത്തെ രാശിഫലം!

ഭൂമി അഴിമതിക്കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഹേമന്ത് സോറനെ ജനുവരി 31ന് രാത്രിയാണ് അറസ്റ്റ് ചെയ്തത്.  ഹേമന്ത് സോറൻ നിയമവിരുദ്ധമായി 8.36 കോടി രൂപയുടെ ഭൂമി കൈക്കലാക്കിയെന്ന കേസിലായിരുന്നു അറസ്റ്റ്. ഇഡി കസ്റ്റഡിയിലായതിനു പിന്നാലെ സോറൻ രാജി സമർപ്പിക്കുകയായിരുന്നു. പിന്നാലെ 2024 ഫെബ്രുവരി രണ്ടിന് ചംപായ് സോറൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയുമുണ്ടായി. അറസ്റ്റിലായി അഞ്ച് മാസത്തിന് ശേഷം ജൂണ്‍ 28 ന് ഹേമന്ത് സോറന്‍ കേസിൽ  ജാമ്യത്തിലിറങ്ങി. പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുകയുമുണ്ടായി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News