ബയോഡാറ്റ കൃത്യമായി തയാറാക്കുകയും ചുക്കിചുളുങ്ങാതെ ഏല്‍പ്പിക്കുകയും ചെയ്‌താല്‍ തന്നെ അംഗീകരിക്കാന്‍ പല അധികാരികള്‍ക്കും മടിയാണ്.
അതിന്‍റെ പേരില്‍ ജോലി നല്‍കാതിരിക്കുമെന്ന് മാത്രമല്ല അധികാരികളുടെ ശകാരവും കേള്‍ക്കേണ്ടി വരും. എന്നാല്‍, സ്വന്തം കൈപ്പടയില്‍ തയാറാക്കിയ ബയോഡേറ്റയുമായി ഇന്‍റര്‍വ്യൂവിന് ചെന്ന് ജോലി നേടിയിരിക്കുകയാണ് ഒരു യുവാവ്.
ജോലിയ്ക്കുള്ള അപേക്ഷ കംപ്യൂട്ടറിൽ തയാറാക്കാനും പ്രിന്‍റെടുക്കാനും പണമില്ലാതെ വന്നതോടെയാണ് യുവാവ് ഈ ചെറിയ 'വലിയ' സാഹസത്തിന് മുതിര്‍ന്നത്.
റൊസാരിയോ സ്വദേശിയായ ഇരുപത്തിയൊന്നുകാരൻ കാര്‍ലിറ്റോസ് ഡ്യുറാത്തേ ആണ് സ്വന്തം കൈപ്പടയിലെഴുതിയ ബയോഡാറ്റ തയാറാക്കിയത്.
മുത്തശ്ശിയില്‍ നിന്നും കടം വാങ്ങിയ പണം ഉപയോഗിച്ച് ഏറെ നാളായി ജോലി അന്വേഷിച്ച് നടക്കുകയായിരുന്നു കാര്‍ലിറ്റോസ്.
അങ്ങനെ ഒരുദിവസം ഒരു ലോക്കല്‍ കോഫീ-ചോക്ലേറ്റ് ഹൗസില്‍ ഒരു ജോലിക്കായി അന്വേഷിച്ചെത്തിയപ്പോള്‍ ഉടമ ബയോഡാറ്റ ചോദിച്ചു.
എന്നാല്‍, പ്രിന്‍റെടുക്കാന്‍ പണമില്ലാതെ ആകെ തകര്‍ന്നുപ്പോയ കാര്‍ലിറ്റോസിന് കൈകൊണ്ട് ബയോഡാറ്റ തയാറാക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നു.
അത്യാവശ്യം കാര്യങ്ങളും സ്വന്തം ഫോണ്‍ നമ്പറും ഉള്‍പ്പെടുത്തി ഒരു മോശം പേപ്പറില്‍ ബയോഡാറ്റ തയാറാക്കിയ കാര്‍ലിറ്റോസ് അടുത്ത സ്ഥാപനത്തില്‍ ഇന്‍റര്‍വ്യൂവിന് എത്തിയപ്പോള്‍ ഈ ബയോഡാറ്റ സമര്‍പ്പിക്കുകയും ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു.