ഓഹരി വിപണി നഷ്ടത്തിൽ ക്ലോസ് ചെയ്തു

സെൻസെക്സ് 1203 . 18 പോയിന്റ് താഴ്ന്ന് 28,265.31 ലും നിഫ്റ്റി 343.95 പോയിന്റ് നഷ്ടത്തിൽ 8253.80 ലുമാണ് വ്യാപാരം അവസാനിച്ചത്.    

Last Updated : Apr 1, 2020, 05:43 PM IST
ഓഹരി വിപണി നഷ്ടത്തിൽ ക്ലോസ് ചെയ്തു

മുംബൈ: സാമ്പത്തിക വർഷത്തിന്റെ ആദ്യ ദിനമായ ഇന്ന് വിൽപന സമ്മർദ്ദത്തെ തുടർന്ന് ഓഹരി വിപണി നഷ്ടത്തിൽ ക്ലോസ് ചെയ്തു. 

സെൻസെക്സ് 1203 . 18 പോയിന്റ് താഴ്ന്ന് 28,265.31 ലും നിഫ്റ്റി 343.95 പോയിന്റ് നഷ്ടത്തിൽ 8253.80 ലുമാണ് വ്യാപാരം അവസാനിച്ചത്.  

ബിഎസ്ഇയിലെ 1098 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1067 ഓഹരികൾ നഷ്ടത്തിലുമാണ്.  കൊട്ടക് മഹീന്ദ്ര ബാങ്ക്, ടെക് മഹീന്ദ്ര, ടിസിഎസ്, യൂപിഎൽ, ഇൻഫോസിസ്, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാൻ യൂണിലിവർ, ബ്രിട്ടാനിയ, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. 

ഗ്രാസിം, ഹീറോ മോട്ടോർ കോർപ്, ബജാജ് ഓട്ടോ, ടൈറ്റാൻ കമ്പനി എന്നിവ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.  ബിഎസ്ഇ സ്മോൾ ക്യാപ് 1.06 ശതമാനവും മിഡ്ക്യാപ് 2.18 ശതമാനവും നഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട് . 

Trending News