ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം

ബിഎസ്ഇയിലെ 1120 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും  759 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലുമാണ്  

Last Updated : Sep 7, 2020, 10:24 AM IST
    • സെൻസെക്സ് 211 പോയിന്റ് താഴ്ന്ന് 38,145 ളും നിഫ്റ്റി 58 പോയിന്റ് നഷ്ടത്തിൽ 11275 ലുമാണ് വ്യാപാരം ആരംഭിച്ചത്.
    • ബിഎസ്ഇയിലെ 1120 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 759 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലുമാണ്
ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം

മുംബൈ: ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം.  സെൻസെക്സ് 211 പോയിന്റ് താഴ്ന്ന് 38,145 ളും നിഫ്റ്റി 58 പോയിന്റ് നഷ്ടത്തിൽ 11275 ലുമാണ് വ്യാപാരം ആരംഭിച്ചത്.  

ബിഎസ്ഇയിലെ 1120 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും  759 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലുമാണ്.  117 ഓഹരികൾക്ക് മാറ്റമില്ല.  എഫ്എംസിജി, ധനകാര്യം തുടങ്ങിയ ഓഹരികളാണ് സമ്മർദ്ദത്തിൽ.  

Also read: കനത്ത മഴയെ തുടർന്ന് കടലിൽ 3 ബോട്ടുകൾ അപകടത്തിൽപ്പെട്ടു..! 

മാരുതി സുസുകി,  ഭാരതി ഇൻഫ്രടെൽ, ടാറ്റാ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, ബിപിസിഎൽ, ടാറ്റാ സ്റ്റീൽ, ഹിൻഡാൽകോ, ഡൊ. റെഡ്ഡിസ് ലാബ് തുടങ്ങിയ ഓഹരികള് നേട്ടത്തിലാണ്.  എംആന്റ്എം, യുപിഎൽ, എച്ച്സിഎൽ ടെക്, കൊട്ടക് മഹീന്ദ്ര, ബജാജ് ഓട്ടോ. ഐടിസി, ഭാരതി എയർടെൽ, ഒഎൻജിസി, ഭാരതി എയർടെൽ, ബജാജ് ഫിനാൻസ്, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.  

Trending News