ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

റീട്ടെയില്‍ പണപ്പെരുപ്പനിരക്ക് അഞ്ച് വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തിയതാണ് വിപണിയെ ബാധിച്ചത്.   

Last Updated : Jan 14, 2020, 10:26 AM IST
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്സെക്സ്‌ 50 പോയിന്‍റ് താഴ്ന്നും നിഫ്റ്റി 10 പോയിന്‍റ് നഷ്ടത്തിലുമാണ് വ്യാപാരം ആരംഭിച്ചത്.

റീട്ടെയില്‍ പണപ്പെരുപ്പനിരക്ക് അഞ്ച് വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തിയതാണ് വിപണിയെ ബാധിച്ചത്. ബാങ്കിംഗ് ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവ 0.5 ശതമാനം നഷ്ടത്തിലായി.

യെസ് ബാങ്ക്, യുപിഎല്‍, ഒഎന്‍ജിസി, കോള്‍ ഇന്ത്യ, ഇന്‍ഫോസിസ്, ആക്‌സിസ് ബാങ്ക്, തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ്. 

എന്നാല്‍ വേദാന്ത, ടാറ്റ സ്റ്റീല്‍, ഗെയില്‍, ടിസിഎസ്, എച്ച്‌സിഎല്‍ ടെക്, ഹിന്‍ഡാല്‍കോ, സണ്‍ ഫാര്‍മ, സിപ്ല, ഏഷ്യന്‍ പെയിന്റ്‌സ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.

Trending News