ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

സെന്‍സെക്സ് 425 പോയിന്‍റ് ഉയര്‍ന്ന്‍ 38,305 ലും നിഫ്റ്റി 120 പോയിന്‍റ് ഉയര്‍ന്ന്‍ 11355 ലുമാണ് വ്യാപാരം നടക്കുന്നത്.  

Last Updated : Oct 11, 2019, 10:30 AM IST
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 425 പോയിന്‍റ് ഉയര്‍ന്ന്‍ 38,305 ലും നിഫ്റ്റി 120 പോയിന്‍റ് ഉയര്‍ന്ന്‍ 11355 ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 1212 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 816 ഓഹരികള്‍ നഷ്ടത്തിലുമാണ്. ചൈനയുമായി സമവായത്തിനുള്ള ശ്രമം ട്രംപ് പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ഏഷ്യന്‍ വിപണികളില്‍ ഉണര്‍വ് രേഖപ്പെടുത്തിയത്. 

വേദാന്ത, ഹില്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, കോള്‍ ഇന്ത്യ, എസ്ബിഐ, ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

സിപ്ല, ടിസിഎസ്, ടെക് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍, ഐഒസി, റിലയന്‍സ്, സണ്‍ ഫാര്‍മ, വിപ്രോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

Trending News