ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം

ബിഎസ്ഇയിലെ 914 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 273 ഓഹരികൾ നഷ്ടത്തിലുമാണ്.   

Last Updated : Aug 10, 2020, 11:30 AM IST
    • സെൻസെക്സ് 213 പോയിന്റ് ഉയർന്ന് 38,253 ലും നിഫ്റ്റി 68 പോയിന്റ് ഉയർന്ന് 11,282 പോയിന്റിലുമാണ് വ്യാപാരം തുടങ്ങിയത്.
    • ആഭ്യന്തര സൂചികകളിൽ പ്രതിഫലിച്ചത് ആഗോള വിപണികളിലെ നേട്ടങ്ങളാണ്.
ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം.  സെൻസെക്സ് 213 പോയിന്റ് ഉയർന്ന് 38,253 ലും നിഫ്റ്റി 68 പോയിന്റ് ഉയർന്ന് 11,282 പോയിന്റിലുമാണ് വ്യാപാരം തുടങ്ങിയത്.  

ബിഎസ്ഇയിലെ 914 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 273 ഓഹരികൾ നഷ്ടത്തിലുമാണ്.  84 ഓഹരികൾക്ക് മാറ്റമില്ല.  ആഭ്യന്തര സൂചികകളിൽ പ്രതിഫലിച്ചത് ആഗോള വിപണികളിലെ നേട്ടങ്ങളാണ്.  എല്‍ആന്‍ഡ്ടി, എംആന്‍ഡ്എം, സിപ്ല, ശ്രീ സിമെന്റ്സ്, യുപിഎല്‍ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലാണ്. 

Also read: Junk food: സ്കൂൾ പരിധിയിൽ ജങ്ക് ഫുഡ് വിൽപ്പന പാടില്ലെന്ന് എഫ്എസ്എസ്എഐ 

ഹീറോ മോട്ടോര്‍കോര്‍പ്, ബിപിസിഎല്‍,ഏഷ്യന്‍ പെയിന്റ്സ്,  ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.  ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.41 ശതമാനം ഉയര്‍ന്നു. വാഹനം, എഫ്എംസിജി, ഹെല്‍ത്ത് കെയര്‍, ലോഹ, ഓയില്‍ ആന്‍ഡ് ഗ്യാസ് തുടങ്ങിയ സൂചികകൾ നേട്ടത്തിലാണ്.  

More Stories

Trending News