Shah Rukh Khan: ഷാരൂഖ് ഖാന് വധഭീഷണി, നടന്‍റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു

മഹാരാഷ്ട്ര പോലീസിന്‍റെ പ്രത്യേക സംരക്ഷണ വിഭാഗത്തിൽ നിന്നുള്ളവരാണ് ഈ സായുധ അംഗരക്ഷകർ. ഇവര്‍ രാജ്യത്തുടനീളം അദ്ദേഹത്തിന് സുരക്ഷ നൽകും.  

Written by - Zee Malayalam News Desk | Last Updated : Oct 9, 2023, 11:37 AM IST
  • ബോളിവുഡ് സൂപ്പർതാരത്തിന് അടുത്തിടെയുണ്ടായ ഭീഷണികൾ കണക്കിലെടുത്ത് മഹാരാഷ്ട്ര സർക്കാർ ആണ് നടന് Y+ സുരക്ഷ ഒരുക്കിയത്.
Shah Rukh Khan: ഷാരൂഖ് ഖാന് വധഭീഷണി, നടന്‍റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു

Mumbai: മാസങ്ങള്‍ക്കുള്ളില്‍ ഒന്നിന് പിറകെ ഒന്നായി രണ്ട് വമ്പന്‍ ഹിറ്റുകൾ ബോളിവുഡിന് സമ്മാനിച്ചതേ ബോളിവുഡ് കിംഗ്‌ ഷാരൂഖ് ഖാന്s ജീവന് ഭീഷണി.  

ബ്ലോക്ക്ബസ്റ്ററുകളായ 'പത്താൻ', 'ജവാൻ' എന്നിവയുടെ വന്‍  വിജയം ആഘോഷിക്കുന്ന അവസരത്തിലാണ്  കിംഗ്‌ ഖാന് വധ ഭീഷണി കോള്‍ എത്തുന്നത്‌. ഇതോടെ നടന്‍റെ സുരക്ഷ Y+ ആയി ഉയർത്തി. 

Also Read:  Crime News: എംഡിഎംഎയും ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കൾ കൊച്ചിയിൽ പിടിയിൽ

ബോളിവുഡ് സൂപ്പർതാരത്തിന് അടുത്തിടെയുണ്ടായ ഭീഷണികൾ കണക്കിലെടുത്ത് മഹാരാഷ്ട്ര സർക്കാർ ആണ് നടന്  Y+ സുരക്ഷ ഒരുക്കിയത്. തന്‍റെ സമീപകാല ചിത്രങ്ങളായ 'പത്താൻ', 'ജവാൻ' എന്നിവയ്ക്ക് ശേഷം തനിക്ക് വധഭീഷണി കോളുകൾ വരുന്നുണ്ടെന്ന് നടൻ മഹാരാഷ്ട്ര സർക്കാരിന് രേഖാമൂലം പരാതി നൽകിയതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. താരത്തിന്‍റെ ജീവന് ഭീഷണി വര്‍ദ്ധിച്ചുവെന്നാണ് ഇന്‍റലിജൻസും നല്‍കിയ റിപ്പോർട്ട്.

സുരക്ഷയുടെ ഭാഗമായി താരത്തിനൊപ്പം മഹാരാഷ്ട്ര പോലീസിന്‍റെ സ്പെഷ്യൽ പ്രൊട്ടക്ഷൻ ടീമിലുള്ള ആറ് സായുധ പോലീസ് കമാന്‍ഡോകൾ ഉണ്ടാകും. മഹാരാഷ്ട്ര പോലീസിന്‍റെ പ്രത്യേക സംരക്ഷണ വിഭാഗത്തിൽ നിന്നുള്ളവരാണ് ഈ സായുധ അംഗരക്ഷകർ. ഇവര്‍ രാജ്യത്തുടനീളം അദ്ദേഹത്തിന് സുരക്ഷ നൽകും.

രാജ്യത്തിനകത്ത് എല്ലാ സ്ഥലത്തും ഈ കമാന്‍ഡോകളുടെ സുരക്ഷാവലയത്തിലായിരിക്കും ഇനി ഷാരൂഖിന്‍റെ യാത്ര. MP-5 യന്ത്രത്തോക്കുകൾ, AK-47 ആക്രമണ റൈഫിളുകൾ, ഗ്ലോക്ക് പിസ്റ്റളുകൾ എന്നിവയാണ് കമാന്‍ഡോകളുടെ  ആയുധം. കൂടാതെ, ഷാരൂഖിന്‍റെ വസതിക്ക് സായുധരായ നാല് പോലീസുകാരുടെ സുരക്ഷയുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. മന്നത്ത് സുരക്ഷയ്ക്കുള്ള പണം നൽകുന്നത് ഷാരൂഖ് തന്നെയാണ് എന്നാണ് റിപ്പോര്‍ട്ട്. 

ഇന്ത്യയിൽ, സ്വകാര്യ സുരക്ഷയ്ക്ക് ആയുധങ്ങൾ അനുവദിനീയമല്ല. അതിനാലാണ് പോലീസ് സുരക്ഷ നൽകേണ്ടി വരുന്നത്. വിഐപി സെക്യൂരിറ്റി വിഭാഗത്തിലെ സ്പെഷ്യൽ ഐജിപി ദിലീപ് സാവന്താണ് ഷാരൂഖ് ഖാന് സുരക്ഷാ ഭീഷണിയുള്ളതായി അറിയിച്ചത്.

ഷാരൂഖ് ഖാൻ ഇപ്പോൾ തന്‍റെ ബാക്ക് ടു ബാക്ക് ബ്ലോക്ക്ബസ്റ്ററുകളായ 'പത്താൻ', 'ജവാൻ' എന്നിവയുടെ വിജയത്തിന്‍റെ ത്രില്ലിലാണ്. 'ജവാൻ' ഇന്ത്യയിൽ 618.83 കോടിയും ആഗോളതലത്തിൽ 1,103 കോടിയും നേടിയപ്പോൾ, 'പത്താൻ' ഇന്ത്യയിൽ 543.05 കോടിയും ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസിൽ 1,050.3 കോടിയും നേടി. 

കിംഗ്‌ ഖാന്‍റെ വരാന്‍ പോകുന്ന ചിത്രം രാജ്കുമാര്‍ ഹിരാനിയുടെ 'ഡങ്കി'യാണ്. ഈ വർഷത്തെ താരത്തിന്‍റെ മൂന്നാമത്തെ റിലീസാണ് ഈ ചിത്രം. ഈ ചിത്രവും ബോളിവുഡിഡ്  സൂപ്പര്‍ ഹിറ്റ്‌ സമ്മാനിക്കും എന്നാണ് പ്രവചനം. തപ്‌സി പന്നു, ദിയ മിർസ, ബൊമൻ ഇറാനി എന്നിവര്‍ ഈ ചിത്രത്തില്‍ താരത്തിനൊപ്പം അണിനിരക്കുന്നു.  ചിത്രം 2023 ഡിസംബർ 22-ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസിന് ഒരുങ്ങുകയാണ്, ഇന്ത്യയിൽ, ഒരു ദിവസത്തിന് ശേഷം, ഡിസംബർ 23, 2023-ന് തീയറ്ററുകളിൽ എത്തും.

നേരത്തെ 2022 നവംബറിൽ, ഗുണ്ടാസംഘം ലോറൻസ് ബിഷ്‌ണോയിയിൽ നിന്ന് വധഭീഷണിയുണ്ടെന്ന് ആരോപിച്ച് സൽമാൻ ഖാന്‍റെ സുരക്ഷയും Y+ വിഭാഗത്തിലേക്ക് ഉയർത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News