വഡോദര റെയില്‍വേ സ്റ്റേഷനില്‍ ഷാരുഖ് ഖാനെ കാണാന്‍ തിക്കും തിരക്കും; ഒരു മരണം

വഡോദര റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ ബോളിവുഡ് സൂപ്പര്‍താരം ഷാരുഖ് ഖാനെ കാണാനുള്ള തിക്കിലും തിരക്കിലുംപ്പെട്ട് ഒരാള്‍ മരിച്ചു. സാമൂഹ്യപ്രവര്‍ത്തകനായ ഫരിദ് ഖാന്‍ പത്താന്‍ ആണ് മരിച്ചത്.  രണ്ട്​ പൊലീസുകാർക്ക്​ പരിക്കേറ്റു. 

Last Updated : Jan 24, 2017, 12:22 PM IST
വഡോദര റെയില്‍വേ സ്റ്റേഷനില്‍ ഷാരുഖ് ഖാനെ കാണാന്‍ തിക്കും തിരക്കും; ഒരു മരണം

വഡോദര: വഡോദര റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ ബോളിവുഡ് സൂപ്പര്‍താരം ഷാരുഖ് ഖാനെ കാണാനുള്ള തിക്കിലും തിരക്കിലുംപ്പെട്ട് ഒരാള്‍ മരിച്ചു. സാമൂഹ്യപ്രവര്‍ത്തകനായ ഫരിദ് ഖാന്‍ പത്താന്‍ ആണ് മരിച്ചത്.  രണ്ട്​ പൊലീസുകാർക്ക്​ പരിക്കേറ്റു. 

ഭാര്യക്കും മകൾക്കുമൊപ്പം ഷാരൂഖിനെ കാണാൻ എത്തിയതായിരുന്നു ഫരിദ്. തിക്കിലും തിരക്കിലും പെട്ട്​ ശ്വാസം മുട്ടുകയും തുടർന്നുണ്ടായ ഹൃദയാഘാതവുമാണ്​​ ഫരീദ്​ ഖാ​ന്‍റെ മരണത്തിനിടയാക്കിയ​തെന്നാണ്​ റിപ്പോർട്ട്​​. അക്രമത്തിലും ലാത്തിച്ചാർജിലുമാണ്​ പൊലീസ്​ ഉദ്യോഗസ്​ഥർക്ക്​ പരിക്കേറ്റത്​.

പുതിയ ചിത്രമായ റെയ്സിന്‍റെ പ്രചാരണവുമായി ബന്ധപ്പെട്ടാണ് ഷാരൂഖ് വഡോദരയില്‍ എത്തിയത്. ട്രെയിൻ വഡോദരയിൽ 10 മിനിറ്റാണ്​ നിർത്തിയിട്ടത്​. റെയ്സിന്‍റെ സംവിധാകന്‍ രാഹുല്‍ ദോലാകിയ, നിര്‍മാതാവ് റിതേഷ് സിദ്വാനി എന്നിവര്‍ക്കൊപ്പം മുംബൈയില്‍ നിന്ന് ഓഗസ്റ്റ് ക്രാന്തി എക്‌സ്പ്രസില്‍ വന്നിറങ്ങിയ താരത്തെ കാണാന്‍ നൂറുകണക്കിന് ആളുകള്‍ ആയിരുന്നു റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്.  

ഈ സമയം ജനക്കൂട്ടം ട്രെയിനിന്‍റെ ജനലുകളിൽ ആഞ്ഞിടിക്കുകയും ബഹളം വെക്കുകയും ചെയ്​തു. ട്രെയിൻ നീങ്ങിയപ്പോൾ ആളുകൾ ട്രെയിനിനൊപ്പം ഓടുകയും ചെയ്​തു.

Trending News