പട്ന: വിവാദപരാമർശവുമായി എം.പിയും ജനതാദൾ യുണൈറ്റഡ് പ്രസിഡന്‍റുമായ ശരത് യാദവ്. പെൺമക്കളുടെ അഭിമാനത്തേക്കാൾ വലുതാണ്
വോട്ടെന്ന് ശരത് യാദവ് പാർട്ടി പരിപാടിയിൽ പറഞ്ഞു.
#WATCH: Senior JDU leader Sharad Yadav says "Beti ki izzat se vote ki izzat badi hai" in Patna (Jan 24th) pic.twitter.com/kvDxZpO2iZ
— ANI (@ANI_news) January 25, 2017
പെൺമക്കളുടെ അഭിമാനം ഒരു ഗ്രാമത്തിനോ സമുദായത്തിനോ ആണ് നാണക്കേടുണ്ടാക്കുക, എന്നാൽ വോട്ട് വിൽക്കുന്നത് രാജ്യത്തിന് തന്നെ ആഘാതമുണ്ടാക്കുമെന്നായിരുന്നു പരാമർശത്തിനെ കുറിച്ച് ചോദ്യത്തിന് ശരത് യാദവിന്‍റെ വിശദീകരണം.
എന്നാൽ, നേതാവിന്‍റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കരുതെന്നായിരുന്നു പാർട്ടി വക്താവിന്‍റെ വിശദീകരണം. ശരത് യാദവിന്‍റെ പരാമർശം ശ്രദ്ധയിൽപെട്ടുവെന്നും ഉടൻ അദ്ദേഹത്തിന് നോട്ടീസ് അയക്കുമെന്നും ദേശീയ വനിതാകമ്മീഷൻ അംഗം ലളിത കുമാരമംഗലം അറിയിച്ചു.