Airlines Seat Allocation Charges: വിമാനയാത്രയില്‍ സീറ്റിനായി അധിക തുക നൽകേണ്ടി വരുന്നത് അന്യായം, സര്‍വേ

Airlines Seat Allocation Charges:  ടിക്കറ്റ് നിരക്ക് വര്‍ദ്ധനയോടൊപ്പം ഉയര്‍ന്ന തോതില്‍ സീറ്റ് അലോക്കേഷൻ ചാർജുകൾ എയര്‍ലൈനുകള്‍ ഈടാക്കുന്നതായി അടുത്തിടെ പരാതി ഉയര്‍ന്നിരുന്നു.

Written by - Zee Malayalam News Desk | Last Updated : Sep 5, 2023, 03:58 PM IST
  • കഴിഞ്ഞ ജൂണ്‍ മാസത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ചില നിയമങ്ങളില്‍ മാറ്റം വരുത്തിയിരുന്നു. കോവിഡ് വരുത്തിയ സാമ്പത്തിക നഷ്ടം മറികടക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയായിരുന്നു ഇത്. ഇതുമൂലം ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ദ്ധനയാണ്‌ ഇപ്പോള്‍ ഉണ്ടായിരിയ്ക്കുന്നത്.
Airlines Seat Allocation Charges: വിമാനയാത്രയില്‍ സീറ്റിനായി അധിക തുക നൽകേണ്ടി വരുന്നത് അന്യായം, സര്‍വേ

Airlines Seat Allocation Charges: ഇന്ന് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വിമാനയാത്ര കൂടുതല്‍ ചിലവേറിയതായി മാറിയിരിയ്ക്കുകയാണ്. അടിക്കടി വര്‍ദ്ധിക്കുന്ന വിമാന ടിക്കറ്റ് നിരക്ക് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം താങ്ങാവുന്നതിലും അപ്പുറമാണ്.    

മാസങ്ങള്‍ക്ക് മുന്‍പ് യാത്ര പ്ലാന്‍ ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യുന്ന അവസരത്തിലും വളരെ ഉയര്‍ന്ന നിരക്കില്‍ തന്നെയാണ് ടിക്കറ്റ് ലഭിക്കുന്നത്. ആ സാഹചര്യത്തില്‍ പെട്ടെന്ന് വിമാന യാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടി വരുന്ന ഒരു ശരാശരി വ്യക്തിയുടെ അവസ്ഥ ചിന്തിക്കാന്‍ പോലും ബുദ്ധിമുട്ടാണ്. അത് ആ വ്യക്തിയുടെ ബജറ്റിനെ നശിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.  

Also Read: Airfare Goes Sky-High: മുംബൈ-ഡൽഹി വിമാനനിരക്ക് വാനംമുട്ടെ!! എന്തുകൊണ്ടാണ് വിമാനടിക്കറ്റ് 

രാജ്യത്തെ എല്ലാ വിമാന റൂട്ടുകളിലും ഈ വര്‍ദ്ധന പ്രകടമാണ്. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ചില നിയമങ്ങളില്‍ മാറ്റം വരുത്തിയിരുന്നു. കോവിഡ് വരുത്തിയ സാമ്പത്തിക നഷ്ടം മറികടക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയായിരുന്നു ഇത്.  ഇതുമൂലം ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ദ്ധനയാണ്‌ ഇപ്പോള്‍ ഉണ്ടായിരിയ്ക്കുന്നത്.  

Also Read:  Bypolls 2023: INDIAയുടെ ഐക്യത്തിന്‍റെ ആദ്യ പരീക്ഷണം!! ഉപ തിരഞ്ഞെടുപ്പ് നടക്കുന്ന ഈ 6 മണ്ഡലങ്ങള്‍ നിര്‍ണ്ണായകം 
 

കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ദൂരവും വിമാനനിരക്കും തമ്മിലുള്ള നിര്‍ബന്ധിത അനുപാതം കേന്ദ്ര സര്‍ക്കാര്‍ നീക്കി. ഇതോടെ, രാജ്യത്ത് വിമാന ടിക്കറ്റ് നിരക്ക് നിര്‍ണ്ണയിക്കാനും നിയന്ത്രിക്കാനും  ഒരു ഏജൻസിയും ഇല്ലാത്ത അവസ്ഥയാണ്‌. അതിന്‍റെ ഫലമായി ഇപ്പോള്‍ വിതരണത്തിന്‍റെയും ഡിമാൻഡിന്‍റെയും വിപണി ശക്തികള്‍ക്ക് ഈ മേഖലയെ നയിക്കാം.  ഈ സാഹചര്യത്തില്‍ വിമാനക്കമ്പനികള്‍ക്ക് യഥേഷ്ടം നിരക്ക് തീരുമാനിക്കാന്‍ സാധിക്കും. ഇത് രാജ്യത്ത്  വിമാന നിരക്ക് ക്രമാതീതമായി വര്‍ദ്ധിക്കുന്ന ഒരു അവസ്ഥയിലേയ്ക്ക് നയിച്ചിരിയ്ക്കുകയാണ്. 

എന്നാല്‍, ടിക്കറ്റ് നിരക്ക് വര്‍ദ്ധനയോടൊപ്പം ഉയര്‍ന്ന തോതില്‍ സീറ്റ് അലോക്കേഷൻ ചാർജുകൾ എയര്‍ലൈനുകള്‍ ഈടാക്കുന്നതായി അടുത്തിടെ പരാതി ഉയര്‍ന്നിരുന്നു. അതായത്, കൂടുതൽ ലെഗ് സ്പേസ് ലഭിക്കുന്ന സീറ്റുകൾക്ക്  അല്ലെങ്കില്‍  വിൻഡോ സീറ്റുകള്‍ക്ക് കൂടുതൽ പണം നൽകേണ്ടിവരുന്ന  ഒരു സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത് എന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു. അടുത്തിടെ നടത്തിയ ഒരു സര്‍വേയിലാണ് വിമാന യാത്രക്കാര്‍ ഈ വിവരം വെളിപ്പെടുത്തിയത്. അതായത്, രാജ്യത്തെ ഒട്ടുമിക്ക വിമാനക്കമ്പനികളും യാത്രക്കാർക്ക് ഇഷ്ടപ്പെട്ട സീറ്റുകൾ നൽകുന്നതിന് അധിക പണം  ഈടാക്കുകയാണ്. 

റിപ്പോര്‍ട്ട് അനുസരിച്ച് സീറ്റ് 1500 രൂപ വരെ അധിക നിരക്കാണ് വിമാനക്കമ്പനികള്‍ ഈടാക്കുന്നത്. ഒരു  
കുടുംബാംഗത്തിലെ അംഗങ്ങള്‍ക്ക് വിമാനത്തിൽ ഒരുമിച്ച് ഇരിക്കണമെങ്കിൽ, ഓരോ സീറ്റിനും സീറ്റിന്‍റെ സ്ഥാനം അനുസരിച്ച് 200 രൂപ മുതൽ 1,500 രൂപ വരെ നൽകണം....!! അടുത്തിടെ നടന്ന ഒരു സർവേയിലാണ് ഈ വിവരം പുറത്തുവന്നത്. പൊക്കമുള്ള ആളുകള്‍ക്ക് സ്വാഭാവികമായും കൂടുതല്‍ ലെഗ് സ്പേസ് ലഭിക്കുന്ന സീറ്റുകൾ ആവശ്യമായി വരും, ഇത്തരം സീറ്റുകള്‍ക്ക് മറ്റ് സീറ്റുകളേക്കാൾ കൂടുതൽ പണം നൽകണം....!! അതുപോലെ വിൻഡോ സീറ്റിനും അധിക ചാർജ് നൽകണം. അധിക നിരക്ക് നൽകാത്തവർ പിൻനിരയിലോ മധ്യനിരയിലോ സീറ്റ് തിരഞ്ഞെടുക്കണം അല്ലെങ്കിൽ ചെക്ക്-ഇൻ സമയത്ത് സീറ്റ് അലോട്ട്മെന്‍റിനായി കാത്തിരിക്കണം......

കഴിഞ്ഞ 9 മാസത്തിനിടെ ഈ വിഷയത്തില്‍ ആയിരക്കണക്കിന് പരാതികളാണ് ലഭിച്ചത്.വിമാനത്തിലെ
സീറ്റുകൾ തിരഞ്ഞെടുക്കുന്നതിന് യാത്രക്കാരിൽ നിന്ന് ഫീസ് ഈടാക്കുന്നത് ഏകപക്ഷീയവും അന്യായവുമാണെന്ന് പാർലമെന്‍ററി പാനൽ കഴിഞ്ഞ വർഷത്തെ റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞ 9 മാസത്തിനുള്ളിൽ വിമാനയാത്രക്കാരില്‍നിന്നും ആയിരക്കണക്കിന് പരാതികൾ ലഭിച്ചതിന് ശേഷം, ലോക്കൽ സർക്കിൾസ് രാജ്യത്തുടനീളമുള്ള ഫ്ലൈയർമാർക്കിടയിൽ ഒരു സർവേ നടത്തുകയും അവരുടെ അനുഭവങ്ങളെക്കുറിച്ച് അറിയാൻ ശ്രമിക്കുകയും ചെയ്തു. ഞെട്ടിക്കുന്ന വിവരങ്ങളാണ് സര്‍വേയില്‍ പുറത്തുവന്നത്.  

308 ജില്ലകളിലെ യാത്രക്കാരിലാണ് സർവേ നടത്തിയത്. സർവേയ്‌ക്കായി 34,000-ത്തിലധികം ആളുകളുമായി ആശയവിനിമയം നടത്തി. അതിൽ 66% പുരുഷന്മാരും 34% സ്ത്രീകളുമാണ്. കഴിഞ്ഞ 12 മാസത്തിനിടെ വിമാനത്തിൽ യാത്ര ചെയ്തവരിൽ 51% പേരും സീറ്റ് അനുവദിക്കുന്നതിന് എയർലൈൻ അധിക നിരക്ക് ഈടാക്കുന്നതായി വ്യക്തമാക്കി. കൂടാതെ, കഴിഞ്ഞ 12 മാസത്തിനുള്ളിൽ ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്തപ്പോൾ, ബുക്കിംഗ് സമയത്ത് ചാർജില്ലാതെ സീറ്റ് ഉറപ്പാക്കാനുള്ള ഓപ്ഷൻ നിങ്ങൾക്ക് ലഭിച്ചിരുന്നില്ല എന്നും യാത്രക്കാര്‍ വ്യക്തമാക്കി.  

വിമാനയാത്രാ നിരക്കില്‍ ഇത്രമാത്രം വര്‍ദ്ധനയുള്ള സാഹചര്യത്തില്‍ സീറ്റുകള്‍ക്കായി അധിക തുക ഈടാക്കുന്നത് ഒഴിവാക്കണം എന്നായിരുന്നു അധികം യാത്രക്കാരും അഭിപ്രായപ്പെട്ടത്. എത്ര ശതമാനം സീറ്റുകളിൽ അധിക തുക ഈടാക്കാം എന്ന് യാത്രക്കാരില്‍ നിന്ന് അറിയാനുള്ള ശ്രമവും സര്‍വെയില്‍ നടന്നു.   20% സീറ്റുകളിൽ കൂടുതൽ നിരക്ക് ഈടാക്കരുതെന്ന് വിമാനക്കമ്പനികളോട് സർക്കാർ ഉത്തരവിടണമെന്ന് ജനങ്ങൾ അഭിപ്രായപ്പെട്ടു. അതായത് 80 ശതമാനം സീറ്റിൽ അധിക പണം വാങ്ങാൻ പാടില്ല.

നിലവില്‍ വിമാനയാത്രാ നിരക്ക് ഏഷ്യാ പസഫിക് മേഖലയില്‍ ഏറ്റവും കൂടുതല്‍ ഈടക്കുന്നത് ഇന്ത്യയിലാണ്. എയർപോർട്ട് കൗൺസിൽ ഇന്‍റർനാഷണൽ ഏഷ്യ-പസഫിക്, ഫ്ലെയർ ഏവിയേഷൻ കൺസൾട്ടിംഗുമായി സഹകരിച്ച് നടത്തിയ റിപ്പോര്‍ട്ട് അനുസരിച്ച് ഏറ്റവും കൂടുതൽ വിമാന നിരക്ക് കൂടിയത് ഇന്ത്യയിലാണ് (41%), യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (34%), സിംഗപ്പൂർ (30%).  ഓസ്‌ട്രേലിയ (23%) എന്നിങ്ങനെയാണ് നിരക്ക് വര്‍ദ്ധന. 

എയർലൈനുകൾ തങ്ങളുടെ ലാഭം വർദ്ധിപ്പിക്കുന്നതിനും കൊറോണ പാൻഡെമിക് സമയത്ത് ഉണ്ടായ നഷ്ടം വീണ്ടെടുക്കുന്നതിനുമുള്ള ശ്രമത്തിലാണ്. അതാണ് വിമാനനിരക്ക് ക്രമാതീതമായി ഉയരാന്‍ കാരണം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News