പിന്നല്ല! കഞ്ഞികുടി മുട്ടിച്ചു; വെട്ടുകിളി ബിരിയാണി മുതല്‍ പൊരിച്ചത് വരെ..

വെട്ടുകിളി ശല്യം രാജ്യത്തിനകത്തും പുറത്തും രൂക്ഷമായി തുടരുകയാണ്. വെട്ടുകിളി ശല്യം രൂക്ഷമായതോടെ പാക്കിസ്ഥാനില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. 

Last Updated : May 30, 2020, 06:04 PM IST
  • പാക്കിസ്ഥാനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു പിന്നാലെ ഏപ്രില്‍ 11നാണ് വെട്ടുകിളികള്‍ ഇന്ത്യയിലെത്തിയത്.
പിന്നല്ല! കഞ്ഞികുടി മുട്ടിച്ചു; വെട്ടുകിളി ബിരിയാണി മുതല്‍ പൊരിച്ചത് വരെ..

വെട്ടുകിളി ശല്യം രാജ്യത്തിനകത്തും പുറത്തും രൂക്ഷമായി തുടരുകയാണ്. വെട്ടുകിളി ശല്യം രൂക്ഷമായതോടെ പാക്കിസ്ഥാനില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. 

വെട്ടുകിളി ശല്യം ഒഴിവാക്കാന്‍ കുറച്ച് ഗ്രാമവാസികള്‍ ചെയ്ത വിചിത്രമായ ഒരു കാര്യമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. തങ്ങളുടെ കൃഷികള്‍ നശിപ്പിക്കുന്ന വെട്ടുകിളികളെ പിടിച്ച് ബിരിയാണി വച്ചിരിക്കുകയാണ് ഗ്രാമത്തിലെ ചില അന്തേവാസികള്‍ ചേര്‍ന്ന്. 

ഭക്ഷണവും വെള്ളവുമില്ല, ഞങ്ങള്‍ മൃഗങ്ങളാണോ? രോഗികള്‍ ചോദിക്കുന്നു...

ബിരിയാണിയ്ക്ക് പുറമേ കറികളും പൊരിച്ചതും എല്ലാം ഗ്രാമവാസികള്‍ പരീക്ഷിക്കുകയാണ്. ജീവനോടെ ഇവയെ പിടികൂടി ചാക്കിലാക്കി വില്‍ക്കുന്ന കച്ചവടകാരുമുണ്ട്. വെട്ടുകിളി ബിരിയാണിയും കറികളും മെനുവില്‍ ഉള്‍പ്പെടുത്തി ഹോട്ടലുകള്‍ വില്‍പ്പനയും ആരംഭിച്ചു. 

എങ്ങനെയാണ് വെട്ടുകിളി പാചകം എന്നാ കാര്യം വിശദീകരിച്ച ഒരു റെസ്റ്ററന്‍റ് ഉടമയ്ക്കായി സമൂഹ മാധ്യമങ്ങളില്‍ തിരയുന്നവരുടെ എണ്ണവും കുറവല്ല. അതേസമയം, രാജ്യത്തെ കൃഷിയിടങ്ങള്‍ നശിപ്പിച്ച് മുന്നേറുന്ന വെട്ടുകിളികളെ നശിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം തുടരുകയാണ്.

 രണ്ടാം മോദി സര്‍ക്കാരിന്‍റെ ഭരണത്തില്‍ 62 ശതമാനം ജനങ്ങളും തൃപ്തര്‍!!

 

ഉത്തരേന്ത്യയില്‍ ആയിരകണക്കിന് ഹെക്ടര്‍ കൃഷി നശിപ്പിച്ച വെട്ടുകിളികള്‍ തമിഴ്നാട്ടിലെ കൃഷ്ണഗിരി, നീലഗിരി 
ജില്ലകളില്‍ എത്തിയതായും റിപ്പോര്‍ട്ടുണ്ട്. പാക്കിസ്ഥാനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു പിന്നാലെ ഏപ്രില്‍ 11നാണ് വെട്ടുകിളികള്‍ ഇന്ത്യയിലെത്തിയത്. 

നിലവില്‍ പടിഞ്ഞാറേ ഇന്ത്യയിലുള്ള ഇവ അധികം വൈകാതെ ഡല്‍ഹിയില്‍ എത്താനാണ് സാധ്യത. സാധാരണയിലും ഉയരത്തില്‍ പറക്കുന്നതിനാല്‍ നിയന്ത്രിക്കുക ശ്രമകരമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. 

Trending News