Viral Video: പാമ്പ് ഒളിച്ചിരിക്കുന്ന സ്ഥലം കണ്ടോ?; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് പോലീസുകാരൻ

തീരെ പ്രതീക്ഷിക്കാത്ത ഇടത്ത് പതുങ്ങിയിരിക്കുന്ന ഒരു പാമ്പാണ് വീഡിയോയിലുള്ളത്.

Written by - Zee Malayalam News Desk | Last Updated : Oct 6, 2022, 01:51 PM IST
  • കർണാടകയിലെ ഒരു പോലീസുകാരന്റെ ബൈക്കിനുള്ളിലാണ് പാമ്പിനെ കണ്ടെത്തിയത്
  • കർണാടകയിലെ ദേവാം​ഗരെ എന്ന സ്ഥലത്ത് നിന്നാണ് ഈ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്
  • ബൈക്കിൻറെ സീറ്റിനടിയിൽ പെട്രോൾ ടാങ്കിനോട് ചേർന്നുള്ള ഭാ​ഗത്താണ് പാമ്പ് ചുരുണ്ടുകൂടിയിരിക്കുന്നത്
Viral Video: പാമ്പ് ഒളിച്ചിരിക്കുന്ന സ്ഥലം കണ്ടോ?; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് പോലീസുകാരൻ

ബെം​ഗളൂരു: പല തരത്തിലുള്ള വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. അവയിൽ സന്തോഷം നൽകുന്നവയും സങ്കടപ്പെടുത്തുന്നവയും അത്ഭുതപ്പെടുത്തുന്നവയും ഭീതിയുളവാക്കുന്നതും എല്ലാം ഉൾപ്പെടും. അത്തരത്തിൽ ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഇത് അൽപ്പം പേടിപ്പിക്കുന്ന വീഡിയോയാണ്. കാരണം, നമ്മൾ തീരെ പ്രതീക്ഷിക്കാത്ത ഇടത്ത് പതുങ്ങിയിരിക്കുന്ന ഒരു പാമ്പാണ് വീഡിയോയിലുള്ളത്.

പാമ്പിനെ നമ്മളിൽ ഭൂരിഭാ​ഗം പേർക്കും പേടിയാണ്. വിഷമുള്ളതും ഇല്ലാത്തതുമായ നിരവധി ഇനം പാമ്പുകൾ ഉണ്ട്. എന്നാൽ, വിഷമുള്ളതാണെങ്കിലും ഇല്ലാത്തതാണെങ്കിലും പാമ്പിനെ മിക്ക ആളുകൾക്കും പേടിയാണ്. തണുപ്പുള്ള കാലാവസ്ഥയിൽ പാമ്പുകൾ ഷൂസിനിടയിലും ബൈക്കിനിടയിലും കയറിയിരിക്കാൻ സാധ്യതയുണ്ട്, ജാ​ഗ്രത പാലിക്കണമെന്ന് പലപ്പോഴും അധികൃതർ നിർദേശം നൽകാറുണ്ട്. എന്നാൽ ഈ വീഡീയോയിൽ കാണുന്ന പാമ്പ് ബൈക്കിന് പുറത്തും അല്ല ഉള്ളത്. സീറ്റിനടിയിൽ പെട്രോൾ ടാങ്കിനോട് ചേർന്നുള്ള ഭാ​ഗത്താണ് പാമ്പ് ചുരുണ്ടുകൂടി ഇരിക്കുന്നത്. കർണാടകയിലെ ഒരു പോലീസുകാരന്റെ ബൈക്കിനുള്ളിലാണ് പാമ്പിനെ കണ്ടെത്തിയത്. കർണാടകയിലെ ദേവാം​ഗരെ എന്ന സ്ഥലത്ത് നിന്നാണ് ഈ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്.

Viral Video: ശ്മശാനത്തിനുള്ളിൽ ആറടി നീളമുള്ള പെരുമ്പാമ്പ്; ഭയചകിതരായി പ്രദേശവാസികൾ

ഹൈദരാബാദ്: ശ്മശാനത്തിൽ ആറടി നീളമുള്ള പെരുമ്പാമ്പിനെ കണ്ടെത്തി. ഹൈദരാബാദിലെ ഫലക്‌നുമയിലെ ക്വാദ്രി ചമൻ ശ്മശാനത്തിലാണ് പാമ്പിനെ കണ്ടത്. പ്രദേശവാസികളിൽ ചിലരാണ് പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ട് നാട്ടുകാർ പരിഭ്രാന്തരായി. പ്രദേശത്ത് നിന്ന് പാമ്പിനെ പിടികൂടി മാറ്റണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

ശ്മശാനഭൂമിയിലെ ഭീമാകാരനായ പെരുമ്പാമ്പിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കുട്ടികൾ ഉൾപ്പെടെ നിരവധി ആളുകൾ ശ്മശാനത്തിന് സമീപം താമസിക്കുന്നുണ്ട്. അതിനാൽ എത്രയും വേ​ഗം വനംവകുപ്പ് പാമ്പിനെ പിടികൂടി മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സിയാസത്ത് ഡെയ്‌ലി എന്ന ട്വിറ്റർ അക്കൗണ്ടിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News