അമ്മ വഴക്കു പറഞ്ഞു; മകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

തലനാരിഴക്കാണ് വിദ്യാര്‍ത്ഥി രക്ഷപെട്ടത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സില്‍ ചികിത്സയിലാണ് കുട്ടിയിപ്പോള്‍. 

Last Updated : Jan 12, 2019, 04:19 PM IST
അമ്മ വഴക്കു പറഞ്ഞു; മകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ബംഗളൂരു: വീട്ടില്‍ എത്താന്‍ താമസിച്ചതിന് അമ്മ വഴക്കു പറഞ്ഞതില്‍ മനംനൊന്ത് മകന്‍ ആത്മഹത്യക്ക് ശ്രമിച്ചു. ബംഗളൂരുവിലാണ് സംഭവം നടന്നത്. പതിനെട്ടുകാരനായ വിദ്യാര്‍ത്ഥിയാണ് മെട്രോയ്ക്ക് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. 

തലനാരിഴക്കാണ് വിദ്യാര്‍ത്ഥി രക്ഷപെട്ടത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സില്‍ ചികിത്സയിലാണ് കുട്ടിയിപ്പോള്‍.

കുട്ടി ട്രാക്കിലേക്ക് ചാടുന്നത് ഡ്രൈവറുടെ ശ്രദ്ദയില്‍പെട്ടതാണ് വലിയ അപകടം ഒഴിവായത് എന്ന് പൊലീസ് പറഞ്ഞു. ബംഗളൂരുവില്‍ തയ്യല്‍ക്കട നടത്തുകയാണ് വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍.

അതേ സമയം സംഭവം അറിഞ്ഞ കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ആശുപത്രിയിലെത്തി കുട്ടിയെയും മാതാപിതാക്കളെയും സന്ദര്‍ശിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

Trending News