SpiceJet Toilet Issue : വിമാനത്തിന്റെ ശുചിമുറിയുടെ ലോക്ക് പണിമുടക്കി, വിമാനയാത്രക്കാരൻ ഇടുങ്ങിയ ശുചിമുറിയിൽ ചിലവഴിച്ചത് 1.40 മണിക്കൂർ നേരം. മുംബൈയിൽ നിന്നും ബെംഗളൂരുവിലേക്കുള്ള സ്പൈസ്ജെറ്റ് വിമാനത്തിലെ യാത്രികനാണ് ദുരനുഭവം ഉണ്ടായത്. വിമാനം മുംബൈയിൽ നിന്നും ടേക്ക്ഓഫ് ചെയ്ത് ആകാശത്തെത്തിയപ്പോൾ ശുചിമുറിയിൽ പ്രവേശിക്കുകയായിരുന്നു. ശുചിമുറി ഉപയോഗിച്ചതിന് ശേഷം തിരികെ ഇറങ്ങാൻ ശ്രമിക്കുമ്പോഴാണ് യാത്രക്കാരൻ താൻ ലോക്കായി പോയിയെന്ന് മനസ്സിലാകുന്നത്.
ഇന്നലെ ജനുവരി 16 ചൊവ്വാഴ്ച മുംബൈ-ബെംഗളൂരു സ്പൈസ്ജെറ്റിന്റെ എസ് ജി 268 വിമാനത്തിലാണ് സംഭവം നടക്കുന്നത്. പുലർച്ചെ രണ്ട് മണിക്ക് മുംബൈയിൽ നിന്നുമെടുക്കന്ന വിമാനം 3.40 ഓടെയാണ് ബെംഗളൂരുവിൽ എത്തിച്ചേരുക. വിമാനം ലാൻഡ് ചെയ്യുന്ന സമയത്തും യാത്രികന് ആ ഇടുങ്ങിയ മുറിയിൽ ഇരിക്കേണ്ട സ്ഥിതിയാണ് ഉണ്ടായത്. വിമാനം ബെംഗളൂരു കെപഗൌഡ വിമാനത്താവളത്തിൽ എത്തിയതിന് ശേഷം യാത്രക്കാരനെ ശുചിമുറിയിൽ നിന്നും രക്ഷപ്പെടുത്തിയത്.
സംഭവത്തിൽ വിമാനക്കമ്പനി ഖേദം പ്രകടിപ്പിച്ചു. കൂടാതെ യാത്രക്കാരൻ യാത്രക്കൂലി മുഴുവനും തിരികെ നൽകുമെന്ന് സ്പൈസ്ജെറ്റ് അധികൃതർ പ്രസ്താവനയിലൂടെ അറിയിച്ചു. യാത്രയിൽ ഉടനീളം ശുചിമുറിയിൽ കുടുങ്ങി പോയ യാത്രികനെ ആശ്വാസപ്പെടുത്താൻ ക്രൂമെമ്പർ ശ്രമിച്ചിരുന്നു. ശുചിമുറിയിൽ നിന്നും പുറത്തെടുത്ത യാത്രികന് ഉടൻ തന്ന വൈദ്യ ശുശ്രൂഷ നൽകിയെന്നും വിമാനക്കമ്പനി അറിയിച്ചു.
The note from the crew to the passenger locked on #Spicejet flight. #Avgeek #Aviation pic.twitter.com/pPrvXq8mJm
— Aman Gulati (@iam_amangulati) January 17, 2024
ശുചിമുറിക്കുള്ളിൽ യാത്രകനെ ആശ്വാസപ്പെടുത്താൻ വിമാനത്തിലെ ക്രൂ മെമ്പർമാർ പേപ്പറിൽ എഴുതിയാണ് സന്ദേശം കൈമാറിയത്. ക്രൂ മെമ്പർമാർ കൈമാറിയ പേപ്പർ സന്ദേശം ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി (ചിത്രത്തിന്റെ ആധികാരികത ഇനിയും വ്യക്തമാകാനുണ്ട്). തങ്ങൾ ലോക്ക് തുറക്കാൻ ഒരുപാട് ശ്രമിച്ചു, പക്ഷെ അതേ സാധിക്കുന്നില്ല. പരിഭ്രാന്തിപെടേണ്ട വിമാനം ഉടൻ ലാൻഡ് ചെയ്യുമെന്നാണ് സന്ദേശത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
വടക്കെ ഇന്ത്യയിലെ അധിശൈത്യത്തെ തുടർന്ന് വിമാന സർവീസുകൾ മുടങ്ങുന്നതും വൈകുന്നതും വാർത്തയിൽ ഇടം പിടിക്കുന്നതിനിടെയാണ് സ്പൈസ്ജെറ്റിലെ സംഭവം നടക്കുന്നത്. ഇന്ന് ഡൽഹിയിൽ നിന്നും പുറപ്പെടാനിരുന്ന 53 വിമാനങ്ങളാണ് അധിശൈത്യത്തെ തുടർന്ന് റദ്ദാക്കിയത്. കഴിഞ്ഞ ദിവസം വിമാനം വൈകിയതിന് തുടർന്ന് ഒരു യാത്രക്കാരൻ പൈലറ്റിനെ ആക്രമിച്ചിരുന്നു. ഡൽഹിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം 17 മണിക്കൂർ വരെ വൈകിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy