Spice Jet: സ്‌പൈസ്‌ജെറ്റിന്‍റെ വിലക്ക് അവസാനിക്കുന്നു, 30 മുതല്‍ പൂർണ ശേഷിയോടെ സർവീസ്

തുടര്‍ച്ചയായി ഉണ്ടായ നിരവധി  സാങ്കേതിക തകരാറുകൾ കണക്കിലെടുത്ത് സ്‌പൈസ് ജെറ്റിനെതിരെ  ഏവിയേഷൻ റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) കർശന നടപടി സ്വീകരിച്ചിരുന്നു

Written by - Zee Malayalam News Desk | Last Updated : Oct 21, 2022, 07:12 PM IST
  • തുടര്‍ച്ചയായി ഉണ്ടായ നിരവധി സാങ്കേതിക തകരാറുകൾ കണക്കിലെടുത്ത് സ്‌പൈസ് ജെറ്റിനെതിരെ ഏവിയേഷൻ റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) കർശന നടപടി സ്വീകരിച്ചിരുന്നു
Spice Jet: സ്‌പൈസ്‌ജെറ്റിന്‍റെ വിലക്ക് അവസാനിക്കുന്നു, 30 മുതല്‍ പൂർണ ശേഷിയോടെ സർവീസ്

New Delhi: സ്‌പൈസ് ജെറ്റിന് വലിയ ആശ്വാസം നല്‍കുന്ന വാര്‍ത്തയുമായി ഏവിയേഷൻ റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA). ഒക്‌ടോബർ 30 മുതൽ സ്‌പൈസ്‌ജെറ്റിന് പൂർണ ശേഷിയിൽ വിമാന സർവീസ് നടത്താം.

തുടര്‍ച്ചയായി ഉണ്ടായ നിരവധി  സാങ്കേതിക തകരാറുകൾ കണക്കിലെടുത്ത് സ്‌പൈസ് ജെറ്റിനെതിരെ  ഏവിയേഷൻ റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) കർശന നടപടി സ്വീകരിച്ചിരുന്നു. അതിന്‍റെ ഭാഗമായി സ്‌പൈസ് ജെറ്റിന്‍റെ പകുതിയിലധികം വിമാനങ്ങള്‍ക്ക് എട്ടാഴ്ചത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ആഗസ്റ്റ് 27 മുതലായിരുന്നു വിലക്ക് ഏര്‍പ്പെടുത്തിയത്.  

Also Read:   Spice Jet: ആവർത്തിച്ചുള്ള സാങ്കേതിക തകരാർ, സ്‌പൈസ്‌ജെറ്റിന് വിലക്ക്  

നടപടിയുടെ ഭാഗമായി കഴിഞ്ഞ 2 മാസത്തോളം 50 ശതമാനം വിമാനങ്ങൾക്ക് മാത്രമാണ് പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചിരുന്നത്.  DGCA വിലക്ക് മാറ്റിയതോടെ  ഒക്ടോബര്‍ 30 മുതല്‍ പൂര്‍ണ്ണ ശേഷിയോടെ സ്‌പൈസ് ജെറ്റ് പറന്നു തുടങ്ങും.  

ജൂലൈ മാസംമുതല്‍ സ്‌പൈസ്‌ ജെറ്റ് വിമാനങ്ങളിൽ തുടര്‍ച്ചയായി സാങ്കേതിക തകരാര്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരുന്നു. ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എട്ട് സംഭവങ്ങളുമായി ബന്ധപ്പെട്ട്  ഡിജിസിഎ  സ്‌പൈസ്‌ ജെറ്റ് എയർലൈൻസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.  സ്‌പൈസ് ജെറ്റ് സമർപ്പിച്ച സൈറ്റ് പരിശോധന റിപ്പോര്‍ട്ട്, കാരണം കാണിക്കൽ നോട്ടീസുകളോടുള്ള പ്രതികരണം എന്നിവ കണക്കിലെടുത്തായിരുന്നു വിലക്ക് ഏര്‍പ്പെടുത്തിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News