വാലന്‍ന്റൈന്‍സ് ദിനാഘോഷങ്ങള്‍ക്കായി കോളേജിലെത്തരുതെന്ന് സര്‍ക്കുലര്‍

വാലന്‍ന്റൈന്‍സ് ദിനമായ ഫെബ്രുവരി 14ന് ആരും കോളേജിലെത്തരുതെന്നും ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് കനത്ത് ശിക്ഷ നല്‍കുമെന്നും ചൂണ്ടിക്കാട്ടി ലക്നോ സര്‍വ്വകലാശാലയുടെ സര്‍ക്കുലര്‍.

Updated: Feb 13, 2018, 08:19 PM IST
വാലന്‍ന്റൈന്‍സ് ദിനാഘോഷങ്ങള്‍ക്കായി കോളേജിലെത്തരുതെന്ന് സര്‍ക്കുലര്‍

ലക്നോ: വാലന്‍ന്റൈന്‍സ് ദിനമായ ഫെബ്രുവരി 14ന് ആരും കോളേജിലെത്തരുതെന്നും ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് കനത്ത് ശിക്ഷ നല്‍കുമെന്നും ചൂണ്ടിക്കാട്ടി ലക്നോ സര്‍വ്വകലാശാലയുടെ സര്‍ക്കുലര്‍.

ഫെബ്രുവരി 14ന് ലോകമെങ്ങും വാലന്‍ന്റൈന്‍സ് ദിനമാഘോഷിക്കുമ്പോള്‍ ഈ കോളേജിലെ കുട്ടികളെല്ലാം സങ്കടത്തിലാണ്. 

മഹാശിവരാത്രി പ്രമാണിച്ചാണ് സര്‍വ്വകലാശാലയ്ക്ക് അവധി നല്‍കിയതെന്ന് സര്‍ക്കുലറില്‍ പറയുന്നുണ്ടെങ്കിലും ഇതിന് പിന്നില്‍ നാളെ നടക്കാനിരിക്കുന്ന വാലന്‍ന്റൈന്‍സ് ആഘോഷത്തിന്‍റെ ഭാഗമാണെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്.

അതേസമയം ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല.