പാക് പെണ്‍ക്കുട്ടിയെ കാണാന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച് വിദ്യാര്‍ത്ഥി... ഒടുവില്‍!!

സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പെണ്‍ക്കുട്ടിയെ കാണാന്‍ പാക് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച 20കാരന്‍ അറസ്റ്റില്‍!

Last Updated : Jul 18, 2020, 09:22 AM IST
  • ഗൂഗിള്‍ മാപ്പ് ഉപയോഗിച്ചാണ്‌ ഇയാള്‍ പാക്കിസ്ഥാനിലേക്ക് പോകാന്‍ ശ്രമിച്ചതെന്നും ഇന്തോ-പാക് അതിർത്തിയിൽ നിന്ന് 1.5 കിലോമീറ്റർ അകലെവച്ചാണ് ഇയാളെ പിടികൂടിയതെന്നും പുറത്തിറക്കിയ പ്രസ്താവനയില്‍ BSF പറയുന്നു
പാക് പെണ്‍ക്കുട്ടിയെ കാണാന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച് വിദ്യാര്‍ത്ഥി... ഒടുവില്‍!!

ഭുജ്/മുംബൈ: സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പെണ്‍ക്കുട്ടിയെ കാണാന്‍ പാക് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച 20കാരന്‍ അറസ്റ്റില്‍!

ഗുജറാത്തി(Gujarat)ലെ രാന്‍ ഓഫ് കച്ചില്‍ വച്ചാണ് പാക് അതിര്‍ത്തി നടന്നുകയറാന്‍ ശ്രമിച്ച ഇയാളെ Border Security Force (BSF) ഉദ്യോഗസ്ഥരാണ് പിടികൂടിയത്. മഹാരാഷ്ട്ര (Maharashtra) ഒസ്മനാബാദ് ടൌണിലെ ഖ്വജങ്ങര്‍ സ്വദേശിയായ സിഷാന്‍ മൊഹമ്മദ്‌ സിദ്ദിഖ് എന്ന യുവാവിനെയാണ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. 

മാസ്ക്കും ഷീല്‍ഡുമണിഞ്ഞ് സീരിയല്‍ കഥാപാത്രങ്ങള്‍; പഞ്ഞിക്കിട്ട് ട്രോളന്മാര്‍

''വ്യാഴാഴ്ച വൈകിട്ടോടെ BSF ഉദ്യോഗസ്ഥര്‍ പിടികൂടിയ സിദ്ദിഖിനെ ലോക്കല്‍ പോലീസിന് കൈമാറി.''- കച്ച് ഈസ്റ്റ് എസ്ഐ പരിക്ഷിതാ റാതോട് പറഞ്ഞു. 

''മഹാരാഷ്ട്ര രജിസ്ട്രേഷന്‍ നമ്പരുള്ള ഒരു ബൈക്ക് കച്ചിനു സമീപത്ത് നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു.തുടര്‍ന്ന് പോലീസ് അലെര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് പാക്കിസ്ഥാന്‍ ബോര്‍ഡര്‍ കടക്കാന്‍ ശ്രമിച്ച യുവാവിനെ BSF പിടികൂടിയത്.'' - റാതോട് പറഞ്ഞു.

കുട്ടികളുടെ സെക്സ് പാര്‍ട്ടിയും, സെക്സ് ടോയ്സും.... ഒടുവില്‍ പ്യാരേ മിയാന്‍ പിടിയില്‍!

പാക്കിസ്ഥാനിലുള്ള യുവതിയെ കാണാന്‍ ജൂലൈ 11നാണ് ഒസ്മനാബാദിലെ വീട്ടില്‍ നിന്നും സിദ്ദിഖ് ബൈക്കില്‍ യാത്ര തിരിച്ചത്. കൊറോണ വൈറസ് (Corona Virus) വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊതുഗതാഗതം ഇല്ലത്താതാണ് ബൈക്കില്‍ യാത്ര ചെയ്യാന്‍ കാരണം. എന്നാല്‍, പാതിവഴിയില്‍ ബൈക്ക് മണ്ണില്‍ പൂഴ്ന്നതോടെ സിദ്ദിഖ് നടക്കുകയായിരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി സോഷ്യല്‍ മീഡിയയിലൂടെ ഒരു പാക് പെണ്‍ക്കുട്ടിയുമായി സിദ്ദിഖ് അടുപ്പത്തിലാണ്. 

സിദ്ദിഖിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പോലീസ് ഇയാളുടെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ പരിശോധിക്കുകായും ചെയ്തിരുന്നു. ഇതിനു പിന്നാലെ ഇയാളുടെ മൊബൈല്‍ നമ്പര്‍ പോലീസ് ട്രേസ് ചെയ്ത പോലീസ് ഗുജറാത്ത് പോലീസിനു വിവരം കൈമാറുകയും ചെയ്തു. ഇതിനിടെയാണ്, പാക്കിസ്ഥാന്‍ ബോര്‍ഡറില്‍ വച്ച് BSF ഉദ്യോഗസ്ഥര്‍ യുവാവിനെ പിടികൂടിയത്. 

ക്വാറന്‍റീനില്‍ കഴിയുന്ന സുഹൃത്തിന് കേക്കിലൊളിപ്പിച്ച് ഹാന്‍സ്, തന്ത്ര൦ പൊളിച്ച് കള്ളിപൂച്ച!

ഒസ്മനാ പോലീസിന്റെ ഒരു സംഘം ഇയാളെ കസ്റ്റഡിയിലെടുക്കാനായി കച്ചിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. ഗൂഗിള്‍ മാപ്പ് (Google Map) ഉപയോഗിച്ചാണ്‌ ഇയാള്‍ പാക്കിസ്ഥാനിലേക്ക് പോകാന്‍ ശ്രമിച്ചതെന്നും  ഇന്തോ-പാക് അതിർത്തിയിൽ നിന്ന് 1.5 കിലോമീറ്റർ അകലെവച്ചാണ് ഇയാളെ പിടികൂടിയതെന്നും പുറത്തിറക്കിയ പ്രസ്താവനയില്‍ BSF പറയുന്നു. 

പാക് അതിര്‍ത്തി കടക്കാനുള്ള ശ്രമത്തിനിടെ ഇയാള്‍ രണ്ട് മണിക്കൂറോളം റാനില്‍ അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്നെന്നും പ്രസ്താവനയില്‍ പറയുന്നു.

Trending News