സുഷമ സ്വരാജ് പാക്ക് യുവതിക്ക് വിസ അനുവദിച്ചു

കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാക്ക് യുവതിക്കു ഇന്ത്യയിലെ ചികിത്സയ്ക്കായി വിസ അനുവദിക്കാമെന്ന് ഉറപ്പുനല്‍കി.

Last Updated : Aug 14, 2017, 09:28 AM IST
സുഷമ സ്വരാജ് പാക്ക് യുവതിക്ക് വിസ അനുവദിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാക്ക് യുവതിക്കു ഇന്ത്യയിലെ ചികിത്സയ്ക്കായി വിസ അനുവദിക്കാമെന്ന് ഉറപ്പുനല്‍കി.

കാന്‍സര്‍ രോഗിയായ ഫയ്‌സ തന്‍വീറെന്ന പാക്ക് യുവതിയാണ് സഹായം ആവശ്യപ്പെട്ട് സുഷമാജിക്ക് ട്വിറ്റര്‍ സന്ദേശം അയച്ചിരിക്കുന്നത്.  ‘മാം, താങ്കളെനിക്ക് അമ്മയെ പോലെയാണ്. ഇന്ത്യ എഴുപതാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഈ വേളയില്‍ കാന്‍സറിനിനുള്ള ചികിത്സയ്ക്ക് ഇന്ത്യയിലെത്തുന്നതിന് മെഡിക്കല്‍ വിസ അനുവദിക്കണമെന്നും അതിനായി സഹായിക്കണമെന്നുമാണ്’ ഫയ്‌സയുടെ ട്വീറ്റ്. 

ഉടന്‍ തന്നെ സുഷമ സ്വരാജ് മറുപടി കൊടുത്തു. സ്വാതന്ത്യദിനാശംകള്‍ക്ക് നന്ദി. ഇന്ത്യയിലെ ചികിത്സയ്ക്കായി താങ്കള്‍ക്ക് ഞങ്ങള്‍ വിസ അനുവദിക്കാമെന്നായിരുന്നു ട്വീറ്റ്.  അമിലോബ്ലാസ്‌തോമയെന്ന ട്യൂമറിന് അടിമപ്പെട്ട ഫയ്‌സയ്ക്ക് ഇതോടെ ഇന്ത്യയിലേക്ക് ചികിത്സയക്കെത്താന്‍ അനുവാദം ലഭിച്ചിരിക്കുകയാണ്.  നേരത്തെയും പാക്ക് യുവതികള്‍ സുഷമാജിയുടെ സഹായം തേടിയെത്തിയിട്ടുണ്ട്. ഹിജാബ് ആസിഫെന്ന യുവതിയാണ് ഇതിന് മുമ്പ് ചികിത്സ ആവശ്യപ്പെട്ട് സുഷമയുടെ സഹായം തേടിയത്. സുഷമാജി, താങ്കള്‍ ഞങ്ങളുടെ പ്രാധാനമന്ത്രിയായിരുന്നെങ്കില്‍ പാക്കിസ്ഥാന് മാറ്റം സംഭവിക്കുമായിരുന്നു എന്നാണ് ഹിജാബ് അന്ന് ട്വിറ്ററില്‍ കുറിച്ചത്.

Trending News