Mumbai: ഹൈന്ദവ മത വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബോളിവുഡ് നടി തപ്‌സി പന്നുവിനെതിരെ കേസ്. മതവികാരം വ്രണപ്പെടുത്തിയതിനും അശ്ലീലം പ്രചരിപ്പിച്ചതിനുമാണ് തപ്‌സിയ്ക്കെതിരെ മതസംഘടനയായ ഹിന്ദ് രക്ഷക് സംഗതൻ (Hind Rakshak Sangathan) പരാതി നല്‍കിയിരിയ്ക്കുന്നത്.
Also Read: Home Vastu: വീടിന്‍റെ പ്രധാനവതിലിന് സമീപം ഈ സാധനങ്ങള്‍ പാടില്ല, സന്തോഷം ഇല്ലാതാകും
മാർച്ച് 12ന് മുംബൈയിൽ നടന്ന ലാക്‌മെ ഫാഷൻ വീക്കില്‍ തപ്‌സി പന്നു പങ്കെടുത്തിരുന്നു. റാംപ് വാക്കിൽ തപ്‌സി അണിഞ്ഞിരുന്ന ഡ്രസും ആഭരണവുമാണ് ഇപ്പോള്‍ വിവാദമായിരിയ്ക്കുന്നത്. ലാക്‌മെ ഫാഷൻ വീക്കില്‍ നിന്നുള്ള ചിത്രങ്ങള്‍ മാർച്ച് 14 ന് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.
Also Read: Dhan Lakshmi Yog: ഈ രാശിക്കാരുടെ ജാതകത്തിലുണ്ട് ധനലക്ഷ്മി യോഗം, ഇവര്‍ക്ക് ലഭിക്കും ലക്ഷ്മീ ദേവിയുടെ അനുഗ്രഹവും ഒപ്പം സമ്പത്തും!!
ലാക്‌മെ ഫാഷൻ വീക്കില്‍ റാംപ് വാക്ക് നടത്തിയ തപ്‌സി പന്നു അണിഞ്ഞിരുന്ന മാലയില്‍ ലക്ഷ്മി ദേവിയുടെ രൂപം ആലേഖനം ചെയ്തിരുന്നു. കൂടാതെ താരത്തിന്‍റെ വേഷവിധാനം അശ്ലീലം പ്രചരിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു എന്നാണ് ഹിന്ദ് രക്ഷക് സംഗതൻ ഉന്നയിക്കുന്ന വാദം. മതവികാരം വ്രണപ്പെടുത്തിയതിനും അശ്ലീലം പ്രചരിപ്പിച്ചതിനും തപ്‌സി പന്നുവിനെതിരെ മതസംഘടനയായ ഹിന്ദ് രക്ഷക് സംഗതൻ ഇപ്പോള്‍ പരാതി നല്‍കിയിരിയ്ക്കുകയാണ്.
ഇൻസ്റ്റാഗ്രാമിൽ ഈ പോസ്റ്റ് കാണുക
ബിജെപി എംഎൽഎ മാലിനി ഗൗറിന്‍റെ മകനും ഇൻഡോറിലെ ഹിന്ദ് രക്ഷക് സംഘടനയുടെ കൺവീനറുമായ ഏകലവ്യ സിംഗ് ഗൗറാണ് ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. മതവികാരത്തെയും മതത്തിന്‍റെ പ്രതിച്ഛായയെയും വ്രണപ്പെടുത്തിയതിന് നടി തപ്‌സി പന്നുവിനെതിരെ ഏകലവ്യ ഗൗറിൽ നിന്ന് പരാതി ലഭിച്ചതായി പോലീസ് പറഞ്ഞു.
അതേസമയം, നടി തപ്‌സി പന്നു ഇതുവരെ ഈ വിഷയത്തിലോ നിയമനടപടിയെക്കുറിച്ചോ പ്രതികരിയ്ക്കുകയോ പ്രസ്താവന ഇറക്കുകയോ ചെയ്തിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...