താജ്മഹല്‍ സന്ദര്‍ശന സമയം പരിമിതപ്പെടുത്തി എഎസ്ഐ

ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹല്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിച്ചു വരുന്നതിനാല്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങി ആര്‍ക്കിയോളജിക്കല്‍ വകുപ്പ്. 

Last Updated : Mar 28, 2018, 03:19 PM IST
താജ്മഹല്‍ സന്ദര്‍ശന സമയം പരിമിതപ്പെടുത്തി എഎസ്ഐ

ന്യൂഡല്‍ഹി: ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹല്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിച്ചു വരുന്നതിനാല്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങി ആര്‍ക്കിയോളജിക്കല്‍ വകുപ്പ്. 

ഇനി മുതല്‍ താജ്മഹലേയ്ക്കുള്ള പ്രവേശന ടിക്കറ്റില്‍ സമയം രേഖപ്പെടുത്തും. ഒരു ടിക്കറ്റ് എടുത്താല്‍ മൂന്ന് മണിക്കൂര്‍ മാത്രമാണ് താജ്മഹലിനകത്ത് ചെലവഴിക്കാന്‍ സാധിക്കുക. മൂന്ന് മണിക്കൂര്‍ കഴിയുന്നതോടെ സന്ദര്‍ശനം പൂര്‍ത്തിയാക്കി പുറത്തിറങ്ങണം. സന്ദര്‍ശകരുടെ ടിക്കറ്റുകള്‍ പരിശോധിക്കുന്നതിന് പ്രത്യേകം ജീവനക്കാരെയും നിയമിക്കും. ഏപ്രില്‍ 1 മുതല്‍ ഈ സംവിധാനം നിലവില്‍ വരുമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അറിയിച്ചു.

അതേസമയം, മൂന്ന് മണിക്കൂറില്‍ കൂടുതല്‍ സമയം താജ്മഹലില്‍ ചിലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അതിനായി അധിക തുക നല്‍കേണ്ടിവരും. ഇതുമായി ബന്ധപ്പെട്ട നോട്ടീസ് ഈ ആഴ്ച ആര്‍ക്കിയോളജി വകുപ്പ് പുറപ്പെടുവിക്കും. എല്ലാ സന്ദര്‍ശകര്‍ക്കും ഇത് ബാധകമായിരിക്കും എന്നും ആര്‍ക്കിയോളജി വകുപ്പ് അറിയിച്ചു.

താജ്മഹല്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ആര്‍ക്കിയോളജി വകുപ്പ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്തിന്‍റെ നാനാഭാഗത്തുനിന്നുമായി 
ദിനംപ്രതി 50,000 ആളുകളാണ് താജ്മഹല്‍ സന്ദര്‍ശിക്കുന്നതിനായി എത്തിച്ചേരുന്നത്. പലപ്പോഴും സന്ദര്‍ശകരെ നിയന്ത്രിക്കാന്‍ സാധിക്കാത്ത അവസ്ഥയും ഉണ്ടാവാറുണ്ട്. മിക്ക സന്ദര്‍ശകരും മണിക്കൂറുകളോളം പരിസരത്ത്  ചിലവഴിക്കുന്നതും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാറുണ്ട്. സന്ദര്‍ശന സമയത്തില്‍ നിയന്ത്രണം കൊണ്ടുവരാന്‍ കാരണവും ഇതുതന്നെ. 

 

 

Trending News