തെലങ്കാന: സീറ്റു വിഹിതത്തില്‍ പ്രതിപക്ഷ ധാരണ

 

Last Updated : Nov 9, 2018, 06:08 PM IST
തെലങ്കാന: സീറ്റു വിഹിതത്തില്‍ പ്രതിപക്ഷ ധാരണ

 

ഹൈദരാബാദ്: തെലങ്കാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള വിശാലസഖ്യം സീറ്റ് ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്. 

119 അംഗങ്ങളുള്ള നിയമസഭയിലേക്ക് 90 സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കും. തെലങ്കാനയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് ആര്‍.സി ഖുന്ത്യയാണ് ഇക്കാര്യം അറിയിച്ചത്. രാഹുല്‍ ഗാന്ധിയുടെ അംഗീകാരത്തിനു ശേഷം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തെലുങ്കുദേശം പാര്‍ട്ടി, തെലങ്കാന ജന സമിതി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്നീ പാര്‍ട്ടികളാണ് കോണ്‍ഗ്രസിനൊപ്പം തെലങ്കാനയില്‍ മത്സരിക്കുന്നത്. രണ്ടാമത്തെ വലിയ കക്ഷിയായ ടി.ഡി.പിക്ക് എട്ട് സീറ്റാണ് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തത്. എന്നാല്‍ 12 സീറ്റെങ്കിലും വേണമെന്ന് ടി.ഡി.പി ആവശ്യമുന്നയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ തര്‍ക്കമില്ലെന്നും ആവശ്യം കോണ്‍ഗ്രസ് പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും ടി.ഡി.പി വക്താവ് പറഞ്ഞു.

സി.പി.ഐ മൂന്നു സീറ്റുകളില്‍ മത്സരിക്കും. ഇതുകൂടാതെ, രണ്ട് എം.എല്‍.സി സീറ്റുകളും സി.പി.ഐയ്ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. 

അതേസമയം, തെലങ്കാന ഭരിച്ചിരുന്ന ടി.ആര്‍.എസും ബി.ജെ.പിയും ഒറ്റയ്‌ക്കൊറ്റയ്ക്കാണ് മത്സരിക്കുന്നത്. 

ഡിസംബര്‍ 7നാണ് തെലങ്കാനയില്‍ തിരഞ്ഞെടുപ്പ്.

 

Trending News