Jammu Kashmir | ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം; പോലീസുകാരൻ കൊല്ലപ്പെട്ടു

പോലീസ് കോൺസ്റ്റബിൾ തൗഫീഖ് അഹമ്മദാണ് (29) വീരമൃത്യു വരിച്ചത്

Written by - Zee Malayalam News Desk | Last Updated : Nov 8, 2021, 09:33 AM IST
  • ശ്രീനഗർ ബട്ടമാലൂ മേഖലയിലാണ് ഭീകരർ ആക്രമണം നടത്തിയത്
  • പ്രദേശത്ത് ഭീകരർക്കായി തെരച്ചിൽ ശക്തമാക്കി
  • എസ്ഡി കോളനിയിലെ വീടിന് സമീപത്ത് വച്ചാണ് ഭീകരവാദികൾ നിരായുധനായ പൊലീസ് കോൺസ്റ്റബിളിന് നേരെ വെടിയുതിർത്തത്
  • പൊലീസുകാരനെ എസ്എംഎച്ച്എസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു
Jammu Kashmir | ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം; പോലീസുകാരൻ കൊല്ലപ്പെട്ടു

ജമ്മു കശ്മീർ: ജമ്മുകശ്മീരിലെ (Jammu Kashmir) ശ്രീനഗറിൽ ഭീകരാക്രമണം. ആക്രമണത്തിൽ (Terrorist attack) ഒരു പോലീസുകാരൻ കൊല്ലപ്പെട്ടു. പോലീസ് കോൺസ്റ്റബിൾ തൗഫീഖ് അഹമ്മദാണ് (29) വീരമൃത്യു വരിച്ചത്.

ശ്രീനഗർ ബട്ടമാലൂ മേഖലയിലാണ് ഭീകരർ ആക്രമണം നടത്തിയത്. പ്രദേശത്ത് ഭീകരർക്കായി തെരച്ചിൽ ശക്തമാക്കി. ഞായറാഴ്ച രാത്രി എട്ട് മണിയോടെ എസ്ഡി കോളനിയിലെ വീടിന് സമീപത്ത് വച്ചാണ് ഭീകരവാദികൾ നിരായുധനായ പൊലീസ് കോൺസ്റ്റബിളിന് നേരെ വെടിയുതിർത്തത്. പൊലീസുകാരനെ എസ്എംഎച്ച്എസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

ALSO READ: Chinese Invasion in Arunachal Pradesh : അരുണാചൽ പ്രദേശിൽ ചൈന ഗ്രാമം ഉണ്ടാക്കിയതായി സംസ്ഥാന സർക്കാർ സ്ഥിരീകരിച്ചു

പ്രദേശം പോലീസ് അടച്ചു. പ്രദേശത്ത് സുരക്ഷ ശക്തമാക്കി. ഭീകരവാദികൾക്കായി തെരച്ചിൽ പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. പോലീസുകാരന്റെ മരണത്തിൽ നാഷണൽ കോൺഫറൻസ് അനുശോചനം അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News