Birth Certificate Registration New Law: കുഞ്ഞിന്റെ ജനന രജിസ്‌ട്രേഷൻ: മാതാപിതാക്കളുടെ മതം പ്രത്യേകം രേഖപ്പെടുത്തണം; കരട് ചട്ടമിറക്കി കേന്ദ്രം

Child Birth Certificate Registration New Law: മുൻപ് കുട്ടിയുടെ കുടുംബത്തിന്റെ മതം മാത്രമായിരുന്നു ജനന സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരുന്നത്. ഇനി മുതൽ കുട്ടിയുടെ ജനനം രജിസ്ട്രർ ചെയ്യുമ്പോൾ മാതാവിന്റേയും പിതാവിന്റേയും മതം...

Written by - Zee Malayalam News Desk | Last Updated : Apr 6, 2024, 04:33 PM IST
  • ഇതു സംബന്ധിച്ച് നിയമം പ്രാബല്യത്തിലാകുന്നതിന് മുൻപ് സംസ്ഥാന സർക്കാരുകൾ വിജ്ഞാപനം ചെയ്യണം.
  • സാമൂഹിക ആനുകൂല്യങ്ങളും, പൊതുസേവനങ്ങളും സുതാര്യവും കാര്യക്ഷമവുമാക്കാൻ ഇത് സഹായകരമാകുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്.
Birth Certificate Registration New Law: കുഞ്ഞിന്റെ ജനന രജിസ്‌ട്രേഷൻ: മാതാപിതാക്കളുടെ മതം പ്രത്യേകം രേഖപ്പെടുത്തണം; കരട് ചട്ടമിറക്കി കേന്ദ്രം

കുഞ്ഞുങ്ങളുടെ ജനനം രജിസ്ട്രേഷൻ ചെയ്യുമ്പോൾ ഇനി മുതൽ മാതാപിതാക്കളുടെ മതവും പ്രത്യേകമായി രേഖപ്പെടുത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട് കരട് ചട്ടം കേന്ദ്രസർക്കാർ പുറത്തിറക്കി. മുൻപ് കുട്ടിയുടെ കുടുംബത്തിന്റെ മതം മാത്രമായിരുന്നു ജനന സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരുന്നത്. ഇനി മുതൽ കുട്ടിയുടെ ജനനം രജിസ്ട്രർ ചെയ്യുമ്പോൾ മാതാവിന്റേയും പിതാവിന്റേയും മതം പ്രത്യേകം രേഖപ്പെടുത്തുന്നതിന് വേണ്ടി കോളങ്ങൾ ഉണ്ടായിരിക്കും. ഈ നിയമം കുട്ടികളെ ദത്തെടുക്കുന്ന സമയത്തും ബാധകമായിരിക്കും.

ALSO READ: ബംഗാളിൽ NIA സംഘത്തിന് നേരെ ആൾക്കൂട്ട ആക്രമണം; ഉദ്യോഗസ്ഥന് പരിക്ക്

ഇതു സംബന്ധിച്ച് നിയമം പ്രാബല്യത്തിലാകുന്നതിന് മുൻപ് സംസ്ഥാന സർക്കാരുകൾ വിജ്ഞാപനം ചെയ്യണം. കൂടാതെ സംസ്ഥാന സർക്കാരുകളുടെ അം​ഗീകാരവും ലഭിക്കണം. കഴിഞ്ഞ മണ്‍സൂണ്‍ സമ്മേളനത്തില്‍ ജനന-മരണ രജിസ്‌ട്രേഷന്‍ ഭേദഗതി ബില്‍ 2023( സ്കൂൾ പ്രവേനം, വോട്ടര്‍ പട്ടിക, ആധാര്‍ നമ്പര്‍, ഡ്രൈവിംഗ് ലൈസന്‍സ്, വിവാഹ രജിസ്‌ട്രേഷന്‍, സര്‍ക്കാര്‍ ജോലിയിലേക്കുള്ള നിയമനം എന്നിവയ്ക്ക് ഒരൊറ്റ രേഖയായി ജനന സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കാന്‍ അനുവദിക്കുന്ന) പാര്‍ലമെന്റ് പാസാക്കിയിരുന്നു. സാമൂഹിക ആനുകൂല്യങ്ങളും, പൊതുസേവനങ്ങളും സുതാര്യവും കാര്യക്ഷമവുമാക്കാൻ ഇത് സഹായകരമാകുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2h

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News