ദോക് ലാം ഇനി ആവർത്തിക്കില്ലെന്ന് നിർമ്മല സീതാരാമൻ

ഇന്ത്യ-ചൈന അതിർത്തിയിൽ ദോക് ലാം പോലെയുള്ള സംഘർഷ സാധ്യത ഉടലെടുക്കുമെന്ന ആശങ്ക വേണ്ടെന്ന് പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമൻ.

Updated: Mar 18, 2018, 05:34 PM IST
ദോക് ലാം ഇനി ആവർത്തിക്കില്ലെന്ന് നിർമ്മല സീതാരാമൻ

ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തിയിൽ ദോക് ലാം പോലെയുള്ള സംഘർഷ സാധ്യത ഉടലെടുക്കുമെന്ന ആശങ്ക വേണ്ടെന്ന് പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമൻ.

വീണ്ടും അത്തരമൊരു സാഹചര്യത്തിലേക്ക് രാജ്യത്തെ നയിക്കാതിരിക്കാനുള്ള എല്ലാം മുൻകരുതലുകളും സേന സ്വീകരിച്ചിട്ടുണ്ട് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി വ്യത്യസ്ത തലത്തിലുള്ള 20 മീറ്റിംഗുകളാണ് ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് തീരുമാനിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥ തലത്തിലും, ഫ്ലാഗ് ഓഫീസർമാരുടെ തലത്തിലും വ്യത്യസ്തമായ ചർച്ചകൾ നടത്തും. ഇന്ത്യ നിരന്തരം വിവിധ തലങ്ങളിലേക്ക് മുന്നേറുകയാണെന്നും അവർ പറഞ്ഞു.