ന്യൂഡല്‍ഹി: രാജ്യത്തെ സമ്പദ് വ്യവസ്ഥ കേന്ദ്ര സര്‍ക്കാര്‍ തകര്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
ജനങ്ങള്‍ക്കും ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്കും പണം നേരിട്ട് കൈമാറാന്‍ തയാറാകാത്ത കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി (Rahul Gandhi).
തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ (Twitter) പേജിലൂടെയാണ് രാഹുല്‍ വിമര്‍ശനം ഉന്നയിച്ചത്. രണ്ടാം നോട്ട് നിരോധന(Demonatisation)മാണിതെന്നും നിലവിലെ സ്ഥിതിഗതികള്‍ക്ക് മാറ്റം വരുത്താന്‍ രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് 10,000 രൂപ വീതം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ: ശ്രമിക് സ്പെഷ്യല്‍ ട്രെയിനില്‍ കുഞ്ഞിന് ജന്മം നല്‍കി യുവതി
കൂടാതെ, ചെറുകിട-ഇടത്തരം വ്യവസായ മേഖലയ്ക്ക് പര്യാപ്തമായ സാമ്പത്തിക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്ക് വേണ്ടി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് (Congress)നേരത്തെ തന്നെ അവശ്യപ്പെട്ടിരുന്നു.
കൂടാതെ, കൊറോണ വൈറസ് (Corona Virus)വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൌണ്‍ പരാജയമായിരുന്നുവെന്നും വൈറസിനെ തടയാന്‍ അതിലൂടെ സാധിച്ചില്ലെന്നും രാഹുല്‍ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.
വിരമിക്കും മുന്‍പ് ജസ്നയെ കണ്ടെത്തും; ഉഗ്രശപഥമെടുത്ത് എസ്പി സൈമണ്‍
ജനങ്ങളുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണമെത്തിക്കണമെന്നും രാഹുല്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനെല്ലാം പുറമേ, 7500 രൂപ വീതം രാജ്യത്തെ ജനങ്ങളുടെ ജന്‍ധന്‍ അക്കൗണ്ടിലേക്ക് നിക്ഷേപിക്കണമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് (Manmohan Singh) അദ്ധ്യക്ഷനായ കോണ്‍ഗ്രസ് സമിതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
കൊറോണ വൈറസ് ലോക്ക്ഡൌ(Corona Lockdown)ണിന്‍റെ പശ്ചാത്തലത്തില്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നേരിട്ട് പണമെത്തിച്ചില്ല എന്നാണ് കോണ്‍ഗ്രസിന്‍റെ പരാതി.