Thirumala : തിരുമല തിരുപ്പതി ക്ഷേത്രത്തിൽ തീർഥാടകരുടെ വൻ തിരക്ക്. തിരക്കിലകപ്പെട്ട് മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ നിലവിൽ റുവാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ടോക്കൺ എടുക്കാൻ തീർഥാടകർ തടിച്ച് കൂടിയതിനെ തുടർന്നാണ് പ്രശ്‍നങ്ങൾ ഉണ്ടായത്.
സൗജന്യ ദർശനം അനുവദിക്കുന്ന സർവദർശൻ ടോക്കണിനായി ആയിരുന്നു തിരക്ക്. ആകെ മൂന്ന് കേന്ദ്രങ്ങളിൽ നിന്നാണ് ടോക്കൺ വിതരണം ചെയ്തിരുന്നത്. സ്ഥലത്ത് തിരക്ക് നിയന്ത്രിക്കാനായി പൊലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നെങ്കിലും നിയന്ത്രണ വിധേയമാക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാക്കുകയായിരുന്നു.
തീർഥാടകരുടെ തിരക്കിനെ തുടർന്ന് ക്ഷേത്രത്തിൽ വിഐപിക്കായി ഉള്ള പ്രത്യേക സന്ദർശന സൗകര്യം 5 ദിവസത്തേക്ക് നിർത്തി വെക്കാൻ തീരുമാനിച്ചു. കൂടാതെ ടോക്കണുകളുടെ എണ്ണം കൂട്ടാനും ക്ഷേത്ര കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. നിലവിൽ ദിനംപ്രതി 30000 ടോക്കണുകളാണ് അനുവദിക്കുന്നത്. എന്നാൽ ഇത് 45000 ആയി ഉയർത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.