ദശലക്ഷക്കണക്കിന് യാത്രക്കാരെ ഓരോ ദിവസവും ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന ഇന്ത്യയുടെ ഏറ്റവും മികച്ച ഗതാഗത സംവിധാനമാണ് റെയിൽവേ. യാത്ര ചെയ്യാൻ ഏറ്റവും ചിലവ് കുറഞ്ഞ സംവിധാനമാണ് എന്നതിലുപരി ജനങ്ങളുടെ യാത്ര സുഗമമാക്കാൻ ഇന്ത്യൻ റെയിൽവേ നൽകുന്ന എല്ലാ സേവനങ്ങളെക്കുറിച്ചും മിക്ക യാത്രക്കാരും ബോധവാന്മാരല്ല എന്നതാണ് സത്യം. അത്തരത്തിൽ, പല യാത്രക്കാരും അറിയാത്തതും അപൂർവ്വമായി ഉപയോഗിക്കുന്നതുമായ സേവനങ്ങളിലൊന്നാണ് ഇന്ത്യൻ റെയിൽവേയുടെ സർക്കുലർ യാത്രാ ടിക്കറ്റ്. നിങ്ങൾക്ക് ഇന്ത്യ ഉടനീളം യാത്ര ചെയ്യുന്നതിനായി ഇന്ത്യൻ റെയിൽവേ പ്രയോജനപ്പെടുത്താവുന്നതാണ്. അതിനായി റെയിൽവേ ഭരണകൂടം സർക്കുലർ യാത്രാ ടിക്കറ്റ് എന്ന ഒറ്റ ടിക്കറ്റ് യാത്രാ ഓപ്ഷൻ നൽകിയിട്ടുണ്ട്. സാധാരണ പോയിന്റ്-ടു-പോയിന്റിനുള്ള പ്രത്യേക ടേക്ക് ഓഫ് ടിക്കറ്റുകളുടെ നിരക്കുകളേക്കാൾ വളരെ കുറവാണ് ഇവ. ഈ സർക്കുലർ യാത്രാ ടിക്കറ്റ് എല്ലാ ക്ലാസ് യാത്രകൾക്കും വാങ്ങാം.
സർക്കുലർ യാത്ര ട്രെയിൻ ടിക്കറ്റ് ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയില്ല. പകരം റെയിൽവേ ഡിപ്പാർട്ട്മെന്റ് സോണൽ ഹെഡ് റെയിൽവേ സ്റ്റേഷനുകളിൽ മാത്രമേ എടുക്കാൻ കഴിയൂ. സതേൺ റെയിൽവേയെ സംബന്ധിച്ചിടത്തോളം പാലക്കാട്, തിരുവനന്തപുരം, മധുരൈ, ട്രിച്ചി, കോയമ്പത്തൂർ, സേലം തുടങ്ങിയ റെയിൽവേ സ്റ്റേഷനുകളിൽ നേരിട്ട് പോയി ഓഫ്‌ലൈനായി ടിക്കറ്റ് എടുക്കണം. ഇതിനുള്ള അപേക്ഷ വാങ്ങി പൂരിപ്പിക്കണം. പുറപ്പെടുന്ന തീയതി മുതൽ നിങ്ങൾ ഏത് ട്രെയിനിൽ നിന്നാണ് പുറപ്പെടുന്നത്, നിങ്ങൾ എവിടേക്ക് പോകുന്നു, ഏത് ട്രെയിനാണ് അവിടെ നിന്ന് മാറുന്നത്, പിന്നെ എവിടെ, ഏത് ട്രെയിനിൽ നിങ്ങൾ പോകുന്നു, ഏത് ദിവസം, എപ്പോൾ തിരികെ വരുന്നു എന്ന് സൂചിപ്പിക്കേണ്ടതുണ്ട്.
ഉദാഹരണത്തിന്, നിങ്ങൾ ദക്ഷിണ റെയിൽവേയിൽ കന്യാകുമാരിയിൽ നിന്ന് സർക്കുലർ ടിക്കറ്റ് എടുക്കുകയാണെങ്കിൽ, നിങ്ങളുടെ യാത്ര കന്യാകുമാരിയിൽ ആരംഭിച്ച് കന്യാകുമാരിയിൽ അവസാനിക്കുന്നു. നിങ്ങൾക്ക് കന്യാകുമാരിയിൽ നിന്ന് പുറപ്പെട്ട് തിരുവനന്തപുരം, ബംഗളുരു, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ എവിടെ വേണമെങ്കിലും യാത്ര ചെയ്ത് കന്യാകുമാരിയിൽ തിരിച്ചെത്താം. ഏകദേശം 7,550 കിലോമീറ്റർ യാത്രയ്ക്കുള്ള ഒരു സർക്കുലർ യാത്രാ ടിക്കറ്റിന് 56 ദിവസത്തെ സാധുതയുണ്ട്.
IRCTC സർക്കുലർ യാത്രാ ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
1. ഈ സൗകര്യം വ്യക്തിഗത അല്ലെങ്കിൽ ഗ്രൂപ്പ് യാത്രക്കാർക്ക് അനുയോജ്യമാണ്. തീർത്ഥാടനത്തിനോ കാഴ്ചകൾ കാണാനോ പോകുന്ന യാത്രക്കാർക്ക് പ്രത്യേകിച്ചും അനുയോജ്യമാണ്.
2. റെയിൽവേയുടെ സർക്കുലർ യാത്ര ടിക്കറ്റ് സൗകര്യം രണ്ട് ഒറ്റ യാത്രകൾ ഉൾക്കൊള്ളുന്നു. ഓരോ യാത്രയുടെയും ദൈർഘ്യം മുഴുവൻ യാത്രയുടെ പകുതിയായി കണക്കാക്കുന്നു. സാധാരണ റൂട്ടുകൾ ഒഴികെ എല്ലാ റൂട്ടുകളിലും അവ ലഭ്യമാണ്.
3. ടിക്കറ്റ് 8 സ്റ്റേഷനുകൾ വരെ ഉൾക്കൊള്ളുന്നു.
4. ആരംഭിക്കുന്നതും അവസാനിക്കുന്നതുമായ സ്റ്റേഷനുകൾ ഒരേ സ്റ്റേഷനായിരിക്കണം.
ALSO READ: സെന്തിൽ ബാലാജിയുടെ സഹോദരൻ കൊച്ചിയിൽ അറസ്റ്റിൽ...?
മനസ്സിൽ സൂക്ഷിക്കേണ്ട കാര്യങ്ങൾ
ഒരു സർക്കുലർ യാത്രാ ടിക്കറ്റ് നിങ്ങളെ യാത്ര ചെയ്യാൻ മാത്രമേ അനുവദിക്കൂ, അതായത് റിസർവ് ചെയ്യാത്ത കോച്ചുകളിൽ യാത്ര ചെയ്യുക. ഈ ടിക്കറ്റ് ഉപയോഗിച്ച് റിസർവേഷൻ ചെയ്യണമെങ്കിൽ ഈ ടിക്കറ്റുമായി റിസർവേഷൻ കൗണ്ടറിനെ സമീപിക്കണം. അവിടെ നിങ്ങൾ യാത്ര ചെയ്യുന്ന ട്രെയിനുകളിൽ റിസർവേഷനായി അപേക്ഷിക്കണം. എന്നാൽ ഇത്തവണ ബുക്കിംഗ് ഫീസ്, സൂപ്പർഫാസ്റ്റ് ഫീസ് തുടങ്ങിയവ മാത്രം നൽകിയാൽ മതിയാകും. മുഴുവൻ പേയ്‌മെന്റ് ആവശ്യമില്ല. ഇത് അടച്ച് നിങ്ങളുടെ സർക്കുലർ യാത്രാ ടിക്കറ്റ് സൂക്ഷിക്കുകയും റിസർവ് ചെയ്ത കോച്ചുകളിൽ കയറുകയും ചെയ്യാം.
ഓഫർ
സർക്കുലർ ജേർണി ടിക്കറ്റ് 1000 കിലോമീറ്റർ കുറഞ്ഞ യാത്രാ ദൂരത്തിന് മുതിർന്ന പൗരന്മാരായ പുരുശന്മാർക്ക് 40% ഇളവും മുതിർന്ന സ്ത്രീകൾക്ക് 50% ഇളവും വാഗ്ദാനം ചെയ്യുന്നു.
ഒരു സർക്കുലർ യാത്രാ ടിക്കറ്റിലെ പരമാവധി ഇടവേള യാത്രകൾ 8 ആണ്. വ്യത്യസ്‌ത യാത്രകൾക്കുള്ള ബുക്കിംഗ് ചാർജുകൾ, ഉയർന്ന വേഗതയ്‌ക്കുള്ള അനുബന്ധ നിരക്കുകൾ തുടങ്ങിയവ അധികമായിരിക്കും. ഒരു യാത്രക്കാരൻ ഉയർന്ന ക്ലാസിലോ അഡ്വാൻസ്ഡ് വിഭാഗത്തിലോ ആണ് യാത്ര ചെയ്യുന്നതെങ്കിൽ, ആ ദൂരത്തിന്റെ നിരക്ക് വ്യത്യാസം പോയിന്റ് ടു പോയിന്റ് അടിസ്ഥാനത്തിൽ നൽകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...