മുംബൈ: നാവികസേനയുടെ യുദ്ധക്കപ്പല്‍ ഐഎന്‍എസ് ബത്വ മുംബൈ നേവല്‍ ഡോക്‌യാര്‍ഡില്‍ മറിഞ്ഞു. രണ്ടുപേര്‍ മരിച്ചു. ഉച്ചയോടെയായിരുന്നു സംഭവം.
അറ്റകുറ്റപ്പണിക്കു ശേഷം ഡോക്യാര്‍ഡില്‍ നിന്ന് കടലിലേക്ക് ഇറക്കവെ ഒരുവശത്തേക്കു മറിയുകയായിരുന്നുവെന്ന് നാവികസേനാ വക്താവ് ഡി.കെ.ശര്‍മ പറഞ്ഞു. 14 നാവികരെ ചെറിയ പരിക്കുകളോടെ രക്ഷപ്പെടുത്തി.
ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച കപ്പലിന് 3850 ടണ്‍ ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്. ഉറാന്‍ കപ്പല്‍വേധ മിസൈലുകളും ബാറക്-1 ആകാശത്തേക്ക് തൊടുക്കാവുന്ന മിസൈലുകളും ടോര്‍പ്പിഡോകളും വഹിക്കുന്ന കപ്പലാണിത്.
125 മീറ്റര്‍ നീളമുള്ള കപ്പലിന് 30 നോട്ടിക്കല്‍ മൈല്‍ വേഗമാണുള്ളത്. മണിക്കൂറില്‍ 56 കിലോമീറ്ററാണ് ബ്രഹ്മപുത്ര ക്ലാസ് ഗൈഡഡ് മിസൈല്‍ ഫ്രിഗേറ്റായ ഐഎന്‍എസ് ബത്വയുടെ വേഗം.