Unemployment Allowance: തൊഴില്‍ രഹിതര്‍ക്ക് ഏപ്രില്‍ മുതല്‍ തൊഴിലില്ലായ്മ വേതനം!! ഈ സംസ്ഥാനത്തെ യുവാക്കൾക്ക് ലോട്ടറി

Unemployment Allowance: ഈ സാമ്പത്തിക ആനുകൂല്യം ലഭിക്കുന്നതിന് ചില നിബന്ധനകള്‍ സര്‍ക്കാര്‍ മുന്നോട്ടു വച്ചിട്ടുണ്ട്. കുടുംബ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ താഴെയുള്ള യുവാക്കൾക്ക് മാത്രമേ ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കൂ. 

Written by - Zee Malayalam News Desk | Last Updated : Mar 29, 2023, 07:11 PM IST
  • ഈ സാമ്പത്തിക ആനുകൂല്യം ലഭിക്കുന്നതിന് ചില നിബന്ധനകള്‍ സര്‍ക്കാര്‍ മുന്നോട്ടു വച്ചിട്ടുണ്ട്. കുടുംബ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ താഴെയുള്ള യുവാക്കൾക്ക് മാത്രമേ ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കൂ.
Unemployment Allowance: തൊഴില്‍ രഹിതര്‍ക്ക് ഏപ്രില്‍ മുതല്‍ തൊഴിലില്ലായ്മ വേതനം!! ഈ സംസ്ഥാനത്തെ യുവാക്കൾക്ക് ലോട്ടറി

Unemployment Allowance Scheme: സംസ്ഥാനത്തെ തൊഴില്‍ രഹിതരായ യുവാക്കൾക്ക് പ്രഖ്യാപിച്ച സാമ്പത്തിക സഹായം ഏപ്രില്‍ മുതല്‍ നല്‍കിത്തുടങ്ങുമെന്ന് ഛത്തീസ്ഗഢ്  മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍. 

സംസ്ഥാനത്തെ തൊഴിലില്ലാത്ത യുവാക്കൾക്ക് എല്ലാ മാസവും 2500 രൂപ വീതമാണ് ധനസഹായം ലഭിക്കുക. ഈ വര്‍ഷം സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. 2023-24 മുതല്‍ എല്ലാ മാസവും തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് തൊഴിലില്ലായ്മ വേതനം നല്‍കുമെന്ന് മാസങ്ങള്‍ക്ക് മുന്‍പ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.  സംസ്ഥാനത്തെ തൊഴിലില്ലാത്ത യുവാക്കൾക്ക് ആത്മവീര്യം പകരുന്നതിനായാണ് ഈ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.  

Also Read:  Mehbooba Mufti: ഇത് കോണ്‍ഗ്രസ്‌ മൂത്ത സഹോദരനെപ്പോലെ പെരുമാറേണ്ട സമയം, പ്രതിപക്ഷ ഐക്യത്തെ സ്വാഗതം ചെയ്ത് മെഹബൂബ മുഫ്തി 
 
അതേസമയം, ഈ സാമ്പത്തിക ആനുകൂല്യം ലഭിക്കുന്നതിന് ചില നിബന്ധനകള്‍ സര്‍ക്കാര്‍ മുന്നോട്ടു വച്ചിട്ടുണ്ട്. കുടുംബ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ താഴെയുള്ള യുവാക്കൾക്ക് മാത്രമേ ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കൂ.  കുടുംബം എന്നാൽ ജീവിതപങ്കാളി, ആശ്രിതരായ 18 വയസിന് താഴെയുള്ള കുട്ടികൾ, ആശ്രിതരായ മാതാപിതാക്കൾ, എന്നിവരാണ്‌ ഉള്‍പ്പെടുന്നത്. തൊഴിലില്ലായ്മ വേതന അപേക്ഷകൻ ഛത്തീസ്ഗഢ് സ്വദേശിയായിരിക്കണം. കൂടാതെ, സ്വന്തം വരുമാന സ്രോതസുകളില്ലാത്ത അപേക്ഷകർക്ക് മാത്രമേ ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കൂ, 

Also Read:  Financial crisis: സാമ്പത്തിക പ്രതിസന്ധിയുടെ കാരണം? ജ്യോതിഷം തരും ഉത്തരം 

സ്കീമിന് അപേക്ഷിക്കുന്ന വർഷം ഏപ്രിൽ 1ന് അപേക്ഷകന്‍റെ പ്രായം 18 നും 35 നും ഇടയിൽ ആയിരിക്കണം. അപേക്ഷകൻ അംഗീകൃത ബോർഡിൽ നിന്ന് കുറഞ്ഞത് ഹയർ സെക്കൻഡറി അതായത് 12-ാം ക്ലാസ് പാസായിരിക്കണം. ഇതോടൊപ്പം, ഛത്തീസ്ഗഡിലെ ഏതെങ്കിലും ജില്ലാ തൊഴിൽ, സ്വയം തൊഴിൽ മാർഗ്ഗനിർദ്ദേശ കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്തിരിക്കണം.

ഈ സ്കീമിന് കീഴിൽ, തൊഴിലില്ലാത്തവർക്ക് അവരുടെ ബാങ്ക് അക്കൗണ്ടിൽ പ്രതിമാസം 2500 രൂപ നേരിട്ട് നൽകും. ഇതോടൊപ്പം തൊഴിൽ രഹിതർക്ക് മികച്ച തൊഴിൽ ലഭിക്കുന്നതിനുള്ള പിന്തുണ ലഭിക്കുന്നതിനായി നൈപുണ്യ വികസന പരിശീലനവും നൽകും. ഏപ്രിൽ 1 മുതലാണ് സർക്കാരിന്‍റെ ഈ പദ്ധതി ആരംഭിക്കുന്നത്.  

അതേസമയം, 2018 ലെ നിയമസഭാ  തിരഞ്ഞെടുപ്പിന്  കോൺഗ്രസ് നൽകിയ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു തൊഴിലില്ലായ്മ വേതനം. 15 വർഷത്തെ  നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് പാർട്ടി അധികാരത്തിൽ തിരിച്ചെത്താന്‍ ഈ വാഗ്ദാനങ്ങള്‍ വഴിയൊരുക്കിയിരുന്നു. നീണ്ട നാല് വര്‍ഷങ്ങള്‍ക്ക് ശേഷം സര്‍ക്കാരിന് തിരഞ്ഞെടുപ്പ് കാലത്ത്  നല്‍കിയ മോഹന വാഗ്ദാനങ്ങള്‍ ഓര്‍മ്മ വരികയാണ്‌...

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 
  

 

Trending News