ഹാപ്പിനസ് ക്ലാസ് അനുഭവം പങ്കുവെച്ച് മെലാനിയ ട്രംപ്‌

ഡല്‍ഹി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഒരു മണിക്കൂറിലധികം സമയം ചെലവഴിച്ചതിനെ കുറിച്ചാണ് മെലാനിയ ട്രംപ് ട്വിറ്ററില്‍ കുറിച്ചത്.   

Last Updated : Feb 28, 2020, 01:47 PM IST
  • ഹാപ്പിനസ് ക്ലാസ്സ്‌ കാണുന്നതിന് വേണ്ടി മോട്ടിബാഗിലെ സര്‍വോദയ കോ-എജുക്കേഷന്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂളില്‍ എത്തിയ വീഡിയോയുടെ കൂടെയാണ് മെലാനിയ ഇപ്രകാരം ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഹാപ്പിനസ് ക്ലാസ് അനുഭവം പങ്കുവെച്ച് മെലാനിയ ട്രംപ്‌

ന്യൂഡല്‍ഹി: ഇന്ത്യ സന്ദര്‍ശിച്ചപ്പോഴുള്ള മനോഹര നിമിഷങ്ങള്‍ ഓര്‍ത്തെടുത്ത് അമേരിക്കന്‍ പ്രഥമ വനിത മെലാനിയ ട്രംപ്.  

ഡല്‍ഹി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഒരു മണിക്കൂറിലധികം സമയം ചെലവഴിച്ചതിനെ കുറിച്ചാണ് മെലാനിയ ട്രംപ് ട്വിറ്ററില്‍ കുറിച്ചത്. ഈ അനുഭവം അവിസ്മരണീയമാണെന്നാണ് മെലാനിയ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

ഹാപ്പിനസ് ക്ലാസ്സ്‌ കാണുന്നതിന് വേണ്ടി മോട്ടിബാഗിലെ സര്‍വോദയ കോ-എജുക്കേഷന്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂളില്‍ എത്തിയ വീഡിയോയുടെ കൂടെയാണ് മെലാനിയ ഇപ്രകാരം ട്വീറ്റ് ചെയ്തിരിക്കുന്നത്. 

 

 

ന്യൂഡല്‍ഹി സര്‍വോദയ സ്‌കൂളില്‍ മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു ഉണ്ടായതെന്നും അവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഒപ്പം ചിലവഴിച്ചത് ഒരു ബഹുമതിയാണെന്നും ഹൃദ്യമായ സ്വീകരണത്തിന് നന്ദി എന്നുമാണ് മെലാനിയ ട്വിറ്ററില്‍ കുറിച്ചത്.

സ്കൂള്‍ സന്ദര്‍ശിക്കുന്ന വീഡിയോയും അവര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.  ബിബെസ്റ്റ് (#BeBest) എന്ന ഹാഷ് ടാഗോട് കൂടിയാണ് ട്വീറ്റ്.  

ഹാപ്പിനെസ്സ് ക്ലാസ് കാണുന്നതിന് വേണ്ടി സര്‍വോദയ കോ-എജുക്കേഷന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എത്തിയ മെലാനിയയെ സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്നാണ് സ്വീകരിച്ചത്. 

അവിടെ ഒരു മണിക്കൂറോളം സമയം ചിലവഴിച്ച ശേഷമാണ് അവര്‍ മടങ്ങിയത്. ഇതിനു പുറമേ വിദ്യാര്‍ഥികള്‍ ഒരുക്കിയ മറ്റു പരിപാടികളും മെലാനിയ കണ്ടു. രാജസ്ഥാനി, പഞ്ചാബി നൃത്തരൂപങ്ങളും സ്‌കൂളിന് പുറത്തെ മൈതാനത്തില്‍ ഏതാനും വിദ്യാര്‍ഥികള്‍ ചേര്‍ന്ന്‍ സൂര്യനമസ്കാരവും അവതരിപ്പിച്ചിരുന്നു. 

Trending News