India covid update | രാജ്യത്ത് കോവിഡ് കേസുകളിൽ വൻ വർധന; പ്രതിദിന കോവിഡ് കേസുകൾ രണ്ടരലക്ഷം കടന്നു

കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 6.7 ശതമാനം വർധനവാണ് പ്രതിദിന കോവിഡ് കേസുകളിൽ രേഖപ്പെടുത്തിയത്.

Written by - Zee Malayalam News Desk | Last Updated : Jan 14, 2022, 11:18 AM IST
  • സജീവ കേസുകൾ 12,72,073 ആയി
  • പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 14.78 ശതമാനം ആയി
  • രാജ്യത്ത് 24 മണിക്കൂറിനിടെ 1,09,345 പേർ രോ​ഗമുക്തരായതായും കേന്ദ്ര ആരോ​ഗ്യമന്ത്രാലയം അറിയിച്ചു
  • രാജ്യത്തെ ഒമിക്രോൺ ബാധിതരുടെ ആകെ എണ്ണം 5,753 ആണ്
India covid update | രാജ്യത്ത് കോവിഡ് കേസുകളിൽ വൻ വർധന; പ്രതിദിന കോവിഡ് കേസുകൾ രണ്ടരലക്ഷം കടന്നു

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,64,202 പുതിയ കോവിഡ് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 6.7 ശതമാനം വർധനവാണ് പ്രതിദിന കോവിഡ് കേസുകളിൽ രേഖപ്പെടുത്തിയത്.

ഇതോടെ സജീവ കേസുകൾ 12,72,073 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 14.78 ശതമാനം ആയി. രാജ്യത്ത് 24 മണിക്കൂറിനിടെ 1,09,345 പേർ രോ​ഗമുക്തരായതായും കേന്ദ്ര ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ ഒമിക്രോൺ ബാധിതരുടെ ആകെ എണ്ണം 5,753 ആണ്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 315 പേരാണ് കോവിഡ് ബാധിച്ച് മരിച്ചതെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 4,85,350 ആയി.

  • ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

    android Link - https://bit.ly/3b0IeqA
    ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News