Union Budget 2023: കേന്ദ്ര ബജറ്റ് ഇന്ന്: ജനകീയമാകുമോ രണ്ടാം മോദി സർക്കാറിന്റെ അവസാന സമ്പൂർണ ബജറ്റ്?

അഞ്ചാം തവണയാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്. രണ്ടാം മോദി സർക്കാരിന്‍റെ അവസാന സമ്പൂർണ ബജറ്റാണിത്

Written by - Zee Malayalam News Desk | Last Updated : Feb 1, 2023, 06:12 AM IST
  • രാവിലെ 11ന് ലോക്സഭയിൽ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കും.
  • 2024ൽ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ രണ്ടാം മോദി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ ബജറ്റായിരിക്കും ഇത്.
  • ‘പേപ്പർലെസ്’ ബജറ്റാണ് ഇത്തവണയും ധനമന്ത്രി അവതരിപ്പിക്കുന്നത്.
Union Budget 2023: കേന്ദ്ര ബജറ്റ് ഇന്ന്: ജനകീയമാകുമോ രണ്ടാം മോദി സർക്കാറിന്റെ അവസാന സമ്പൂർണ ബജറ്റ്?

ന്യൂഡൽഹി: കേന്ദ്ര ബജറ്റ് ഇന്ന്. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് 2023-24 വര്‍ഷത്തെ ബജറ്റ് അവതരിപ്പിക്കും. രാവിലെ 11ന് ലോക്സഭയിൽ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കും. 2024ൽ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ രണ്ടാം മോദി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ ബജറ്റായിരിക്കും ഇത്. ‘പേപ്പർലെസ്’ ബജറ്റാണ് ഇത്തവണയും ധനമന്ത്രി അവതരിപ്പിക്കുന്നത്. കൂടാതെ ബജറ്റിന്റെ അച്ചടിച്ച കോപ്പി ഉണ്ടാകില്ല പകരം പാർലമെന്റ് അംഗങ്ങൾക്ക് ആപ്പിൽ ഇത് ലഭ്യമാക്കും. 

ഇന്ത്യയുടെ വാര്‍ഷിക ബജറ്റ് ലോകം ഉറ്റുനോക്കുകയാണ് എന്നാണ് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. ആഗോള സാമ്പത്തിക അസ്ഥിരതയുടെ പശ്ചാത്തലത്തിൽ ലോകം മുഴുവൻ ഇന്ത്യയുടെ ബജറ്റ് ഉറ്റുനോക്കുകയാണ്. സാധാരണക്കാരന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും സഫലമാക്കുന്ന ബജറ്റായിരിക്കും എന്ന സൂചനയും അദ്ദേഹം നൽകി.

അതേസമയം ബജറ്റ് സമ്മേളനം ഇന്നലെ ആരംഭിച്ചു. ബജറ്റിൽ ഇത്തവണയെങ്കിലും എയിംസ് ഇടം പിടിക്കുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. കടമെടുപ്പ്‌ പരിധി ഉയർത്തുന്നതും ജിഎസ്‌ടി നഷ്ടപരിഹാര കാലാവധി നീട്ടുന്നതും മിക്ക സംസ്ഥാനങ്ങളുടെയും ആവശ്യമാണ്‌. 2017ന്‌ മുമ്പുള്ള സ്ഥിതിയിലേക്ക് കടമെടുപ്പ് പരിധി പുനഃസ്ഥാപിക്കണമെന്നാണ്‌ കേരളം ആവശ്യപ്പെടുന്നത്. തൊഴിലുറപ്പ് പദ്ധതിയുടെ അടക്കം വകയിരുത്തൽ ഉയർത്തണം. സിൽവർ ലൈൻ, ശബരി റെയിൽ, ശബരി വിമാനത്താവള പദ്ധതികൾ തുടങ്ങി ഒട്ടേറെ കാര്യങ്ങളിൽ ഒരു അനുകൂല സ്ഥിതിയ്ക്കായാണ് ഈ ബജറ്റിൽ കേരളം ഉറ്റുനോക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News