5 ജി സേവനങ്ങൾ ഉപയോഗപ്പെടുത്തുന്ന ആപ്പുകൾ വികസിപ്പിച്ചെടുക്കാൻ രാജ്യത്ത് 100 ലാബുകൾ സ്ഥാപിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. എൻജിനിയറിങ് സ്ഥാപനങ്ങളിൽ ഈ ലാബുകൾ സ്ഥാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. സ്മാർട്ട് ക്ലാസ്റൂമുകൾ, പ്രിസിഷൻ ഫാമിംഗ്, ഇന്റലിജന്റ് ട്രാൻസ്‌പോർട്ട് സിസ്റ്റംസ്, ഹെൽത്ത്‌കെയർ തുടങ്ങിയവ ഉൾപ്പെടുന്ന ആപ്ലിക്കേഷനുകൾ വികസിപ്പിച്ചെടുക്കാനാണ് തീരുമാനം. ഇത് കൂടാതെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വികസിപ്പിക്കുന്നതിനായി മൂന്ന് കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
‘മേക്ക് എഐ ഫോര്‍ ഇന്ത്യ’, മേക്ക് എഐ വര്‍ക്ക് ഫോര്‍ ഇന്ത്യ’ എന്നീ ലക്ഷ്യങ്ങളെ മുൻനിർത്തിയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വികസിപ്പിക്കാൻ ഒരുങ്ങുന്നത്. ഇത് കൂടാതെ ഡിജി ലോക്കർ സംവിധാനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇ കോര്‍ട്ട് പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് ഏഴായിരം കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
ALSO READ: കേന്ദ്ര ബജറ്റ് ഡോക്യുമെന്‍റ് എപ്പോള്‍, എങ്ങിനെ ഡൗൺലോഡ് ചെയ്യാം? ഈ ഘട്ടങ്ങള്‍ ശ്രദ്ധിക്കുക
അതേസമയം ആദായ നികുതി പരിധിയിൽ ഇളവ് പ്രഖ്യാപിച്ചു. നികുതിയിളവ് പരിധി ഏഴ് ലക്ഷമാക്കി. വാർഷിക വരുമാനം 7 ലക്ഷം വരെയുള്ളവർക്ക് ആദായ നികുതിയുണ്ടാകില്ല. പുതിയ ആദായ നികുതി പദ്ധതി തിരഞ്ഞെടുക്കുന്നവർക്ക് മാത്രമാണ് ഇളവ്. മറ്റൊരു ആദായ നികുതിയിളവും ലഭിക്കാത്ത പദ്ധതിയിലാണ് ഇത്. നികുതി സ്ലാബുകൾ ആറിൽ നിന്നും അഞ്ചാക്കി കുറച്ചു.
മൂന്ന് മുതൽ 6 ലക്ഷം വരെ വരുമാനമുള്ളവർക്ക് 5 ശതമാനം നികുതി. 6 മുതൽ 9 ലക്ഷം വരെയുള്ളവർക്ക് 10 ശതമാനം നികുതി. 9 ലക്ഷം മുതൽ 12 ലക്ഷം വരെ 15 ശതമാനം. 12 മുതൽ15 ലക്ഷം വരെ 20 ശതമാനം നികുതി. 15 ലക്ഷത്തിൽ കൂടുതൽ 30 ശതമാനം നികുതി. 9 ലക്ഷം വരെയുള്ളവർ 45,000 രൂപ വരെ നികുതി നൽകിയാൽ മതിയാവും. 15 ലക്ഷം വരെ വരുമാനമുള്ളവർക്ക് 5,20,000 രൂപവരെ ലാഭമെന്ന് ധനമന്ത്രി. ആദായനികുതി അപ്പീലുകൾ പരിഹരിക്കാൻ ജോ. കമ്മിഷണർമാർക്കും ചുമതല നൽകി.