ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു. മൂന്നു പുരുഷന്മാര് ചേര്‍ന്ന് പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോ ക്ലിപ്പില്‍ ഉണ്ടായിരുന്നു.
രാഹുല്‍, ആകാശ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മൂന്നാമന് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. പീഡിപ്പിക്കുവാന്‍ വേണ്ടി യുവതിയെ അവരുടെ വീട്ടില്‍നിന്ന് പുരുഷന്മാര് വലിച്ചിഴച്ചു കൊണ്ടുവന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മൂന്നുപേര്‍ ചേര്‍ന്ന് യുവതിയെ ഉപദ്രവിക്കുകയും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന നാലാമന് ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. മൂന്നുപുരുഷന്മാരും ചേര്‍ന്ന് കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നതിനിടെ, വിട്ടയക്കണേയെന്ന് യുവതി കരഞ്ഞ് അപേക്ഷിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ഉന്നാവില്‍നിന്നുള്ള മൂന്നു പുരുഷന്മാര് ചേര്‍ന്ന് ഒരു സ്ത്രീയെ പീഡിപ്പിക്കുന്നതിന്റെ വീഡിയോ വൈറല്ആകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വീഡിയോയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. അതിനുള്ള നടപടികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കുറ്റക്കാരെ കണ്ടെത്തുന്ന പക്ഷം അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നോര്‍ത്ത് ഉന്നാവ് എസ് പി അനൂപ് സിങ് എഎന്‍ഐയോട് പറഞ്ഞു.