UP Assembly Elections 2022 Opinion Poll: യോ​ഗി ആദിത്യനാഥ് വീണ്ടും മുഖ്യമന്ത്രിയാകണമെന്ന് ആ​ഗ്രഹിക്കുന്നത് 47 ശതമാനം പേർ

അഖിലേഷ് യാദവാണ് രണ്ടാം സ്ഥാനത്ത്. മായാവതി മൂന്നാം സ്ഥാനത്തെത്തിയപ്പോൾ പ്രിയങ്ക ​ഗാന്ധി വളരെ പിന്നിലാണ്.

Written by - Zee Malayalam News Desk | Last Updated : Jan 19, 2022, 07:55 PM IST
  • യുപിയിൽ സ്ത്രീകളുടെ ക്ഷേമത്തിലും വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് പ്രിയങ്ക ​ഗാന്ധി ഊന്നൽ നൽകിയത്
  • യുപിയുടെ മുഖ്യമന്ത്രിയായി പ്രിയങ്ക ​ഗാന്ധി വരണമെന്ന അഭിപ്രായം 4-5 ശതമാനത്തിൽ കൂടുതൽ രേഖപ്പെടുത്തിയിട്ടില്ല
  • അഞ്ച് സംസ്ഥാനങ്ങളിലേക്കാണ് അടുത്ത മാസം തിരഞ്ഞെടുപ്പ് നടക്കുന്നത്
  • ഏഴ് ഘട്ടങ്ങളായാണ് ഉത്തർപ്രദേശിലെ 403 സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടക്കുക
UP Assembly Elections 2022 Opinion Poll: യോ​ഗി ആദിത്യനാഥ് വീണ്ടും മുഖ്യമന്ത്രിയാകണമെന്ന് ആ​ഗ്രഹിക്കുന്നത് 47 ശതമാനം പേർ

ലഖ്നൗ: ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് പോരാട്ടം കൊടുമ്പിരികൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയായി വീണ്ടും ബിജെപിയുടെ യോഗി ആദിത്യനാഥ് തെരഞ്ഞെടുക്കപ്പെടണമെന്നാണ് 47 ശതമാനം പേരും അഭിപ്രായപ്പെടുന്നത്. അഖിലേഷ് യാദവാണ് രണ്ടാം സ്ഥാനത്ത്. മായാവതി മൂന്നാം സ്ഥാനത്തെത്തിയപ്പോൾ പ്രിയങ്ക ​ഗാന്ധി വളരെ പിന്നിലാണ്.

യുപിയിൽ സ്ത്രീകളുടെ ക്ഷേമത്തിലും വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് പ്രിയങ്ക ​ഗാന്ധി ഊന്നൽ നൽകിയത്. എന്നാൽ അഭിപ്രായ വോട്ടെടുപ്പ് പ്രകാരം, യുപിയുടെ മുഖ്യമന്ത്രിയായി പ്രിയങ്ക ​ഗാന്ധി വരണമെന്ന അഭിപ്രായം 4-5 ശതമാനത്തിൽ കൂടുതൽ രേഖപ്പെടുത്തിയിട്ടില്ല.

ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പിൽ ഇന്ത്യയിലെ എക്കാലത്തെയും വലിയ അഭിപ്രായ വോട്ടെടുപ്പ് സർവേ സീ ന്യൂസ് നിങ്ങളിലേക്കെത്തിക്കുകയാണ്. വളരെ വിപുലമായ സർവേ നടത്തിയാണ് സീ ന്യൂസ് അഭിപ്രായ വോട്ടെടുപ്പ് നടത്തിയിരിക്കുന്നത്.

അഞ്ച് സംസ്ഥാനങ്ങളിലേക്കാണ് അടുത്ത മാസം തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ ജനസംഖ്യയുടെ കാര്യത്തിൽ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് സാക്ഷ്യം വഹിക്കാൻ പോകുന്നത് രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തർപ്രദേശാണ്. ഏഴ് ഘട്ടങ്ങളായാണ് ഉത്തർപ്രദേശിലെ 403 സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടക്കുക.

ഉത്തർപ്രദേശിന്റെ അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന അഭിപ്രായ സർവേയുടെ കണക്കുകൾ:
പൂർവാഞ്ചൽ:
യോഗി ആദിത്യനാഥ്: 48 ശതമാനം
അഖിലേഷ് യാദവ്: 35 ശതമാനം
മായാവതി: 9 ശതമാനം
പ്രിയങ്ക ഗാന്ധി വാദ്ര: 5 ശതമാനം
മറ്റുള്ളവ: 4 ശതമാനം

ബുന്ദേൽഖണ്ഡ്:
യോഗി ആദിത്യനാഥ്: 50 ശതമാനം
അഖിലേഷ് യാദവ്: 31 ശതമാനം
മായാവതി: 11 ശതമാനം
പ്രിയങ്ക ഗാന്ധി വാദ്ര: 5 ശതമാനം
മറ്റുള്ളവ: 3 ശതമാനം

റൂഹെഖണ്ഡ്:
യോഗി ആദിത്യനാഥ്: 47 ശതമാനം
അഖിലേഷ് യാദവ്: 37 ശതമാനം
മായാവതി: 9 ശതമാനം
പ്രിയങ്ക ഗാന്ധി വാദ്ര: 3 ശതമാനം
മറ്റുള്ളവ: 4 ശതമാനം

അഭിപ്രായ വോട്ടെടുപ്പ് സർവേകളിൽ ദീർഘകാലത്തെ അനുഭവപരിചയമുള്ള പൊളിറ്റിക്കൽ കാമ്പെയ്‌ൻ മാനേജ്‌മെന്റ് കമ്പനിയായ ഡിസൈൻ ബോക്‌സഡുമായി സഹകരിച്ചാണ് സീ ന്യൂസ് ഈ അഭിപ്രായ വോട്ടെടുപ്പ് നടത്തിയത്. സാമ്പിൾ ഡാറ്റയുടെ കാര്യത്തിൽ, ഇന്ത്യയുടെ ചരിത്രത്തിൽ ഇതുവരെ നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ അഭിപ്രായ വോട്ടെടുപ്പ് കൂടിയാണിത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News