UPSC Civil Service Exam: 2020ല്‍ പരീക്ഷയെഴുതാന്‍ സാധിക്കാത്തവര്‍ക്ക് അധിക അവസരം നല്‍കില്ല, സുപ്രീംകോടതി

UPSC Civil Service പരീക്ഷയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ നിര്‍ണ്ണായക  തീരുമാനം.  2020ല്‍ പരീക്ഷയെഴുതാന്‍ സാധിക്കാത്തവര്‍ക്ക് അധിക അവസരം നല്‍കില്ല. 

Written by - Zee Malayalam News Desk | Last Updated : Feb 24, 2021, 04:10 PM IST
  • UPSC Civil Service പരീക്ഷയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ നിര്‍ണ്ണായക തീരുമാനം. 2020ല്‍ പരീക്ഷയെഴുതാന്‍ സാധിക്കാത്തവര്‍ക്ക് അധിക അവസരം നല്‍കില്ല.
  • ഹര്‍ജി സുപ്രീംകോടതി തള്ളിയതോടെ 2021ലെ UPSC സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയുടെയും ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പ്രിലിമിനറി പരീക്ഷയുടെയും വിജ്ഞാപനം ഉടന്‍ തന്നെ പുറത്തിറങ്ങുമെന്നാണ് സൂചന.
  • ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലായതിനാലാണ് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ വൈകിയത്.
UPSC Civil Service Exam: 2020ല്‍ പരീക്ഷയെഴുതാന്‍ സാധിക്കാത്തവര്‍ക്ക് അധിക അവസരം നല്‍കില്ല, സുപ്രീംകോടതി

New Delhi: UPSC Civil Service പരീക്ഷയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ നിര്‍ണ്ണായക  തീരുമാനം.  2020ല്‍ പരീക്ഷയെഴുതാന്‍ സാധിക്കാത്തവര്‍ക്ക് അധിക അവസരം നല്‍കില്ല. 

കോവിഡ്-19 (Covid-19)വ്യാപനത്തെത്തുടര്‍ന്ന് 2020ല്‍ നടന്ന യു.പി.എസ്.സി സിവില്‍ സര്‍വീസ് (UPSC Civil Service Exam) പരീക്ഷയെഴുതാന്‍ സാധിക്കാത്തവര്‍ക്ക് അധിക അവസരം നല്‍കില്ലെന്ന് സുപ്രീംകോടതി (Supreme Court) വ്യക്തമാക്കി.  കൂടാതെ, കഴിഞ്ഞ വര്‍ഷത്തോടെ പരീക്ഷയെഴുതാനുള്ള അവസാന അവസരം  പൂര്‍ത്തിയാക്കിയവര്‍ക്ക് ഒരുവര്‍ഷംകൂടി അധിക അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി.

UPSC Civil Service Exam എഴുതാനുള്ള പ്രായപരിധിയും അവസാന അവസരവും പൂര്‍ത്തിയാക്കിയവര്‍ക്ക് അധിക അവസരം അനുവദിക്കാനാകില്ലെന്ന് ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍, ഇന്ദു മല്‍ഹോത്ര, അജയ് രസ്‌തോഗി എന്നിവര്‍ അംഗങ്ങളായ മൂന്നംഗ ബെഞ്ച് ആണ് വ്യക്തമാക്കിയത്.
 
2020ല്‍  കോവിഡ്-19 പ്രതിസന്ധികള്‍ക്കിടെ തങ്ങളുടെ അവസാന അവസരം ഉപയോഗിക്കേണ്ടി വന്നവര്‍ക്കും പ്രായപരിധി കഴിഞ്ഞുപോയവര്‍ക്കും അധിക അവസരം അനുവദിക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.  ഇത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കാന്‍  സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം, അവസാന അവസരം പൂര്‍ത്തിയാക്കിയവര്‍ക്ക് അധിക അവസരം നല്‍കാന്‍ തയ്യാറാണെങ്കിലും പ്രായപരിധിയില്‍ ഇളവ് നല്‍കാനാകില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

ഹര്‍ജി സുപ്രീംകോടതി തള്ളിയതോടെ  2021ലെ UPSC സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയുടെയും ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പ്രിലിമിനറി പരീക്ഷയുടെയും വിജ്ഞാപനം ഉടന്‍ തന്നെ പുറത്തിറങ്ങുമെന്നാണ് സൂചന. ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലായതിനാലാണ് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ വൈകിയത്.

ഫെബ്രുവരി 10നായിരുന്നു  വിജ്ഞാപനം പ്രസിദ്ധീകരിക്കേണ്ടിയിരുന്നത്. അതേസമയം, വിജ്ഞാപനത്തിന് കാലതാമസം നേരിട്ടുവെങ്കിലും  പരീക്ഷാ തിയതികളില്‍ മാറ്റമില്ല. UPSC Prelims 2021 മുന്‍ നിശ്ചയ പ്രകാരം  2021 ജൂൺ 27 ന് തന്നെ നടത്തും.

UPSC Prelims 2021 സംബന്ധിച്ച വിവരങ്ങള്‍  ഔദ്യോഗിക വെബ്സൈറ്റായ upsc.gov.inൽനിന്നും ലഭിക്കും.

Also read: UPSC Prelims 2021 Notification: വിജ്ഞാപനം പുറപ്പെടുവിക്കുന്നത് മാറ്റിവച്ചു, പരീക്ഷാ തിയതികളില്‍ മാറ്റമില്ല

2021 ൽ സിവിൽ സർവീസ് പരീക്ഷയെഴുതാൻ ഉദേശിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വിജ്ഞാപനം വന്നയുടൻ ഓൺലൈനായി അപേക്ഷിക്കാം. മാർച്ച് 2 വരെ  അപേക്ഷിക്കാൻ സമയമുണ്ട്.

Trending News