ഉത്തര്‍പ്രദേശില്‍ ബലാത്സംഗ വീഡിയോകള്‍ വിറ്റു പോകുന്നത് 50 മുതല്‍ 150 രൂപയ്ക്ക് വരെ

ക്രൂരമായ കൂട്ട ബലാത്സംഗങ്ങളൊന്നും ഉത്തര്‍പ്രദേശിന്‍റെ കണ്ണു തുറപ്പിക്കുന്നില്ല, പകരം അത് കുറ്റവാളികള്‍ക്ക് ഏറെ പ്രചോദനമാവുകയാണെന്ന് തെളിയിക്കുകയാണ് ഇന്നലെ ബറേലിയില്‍ നടന്ന സംഭവം. സ്കൂളിലേക്ക് പോവുകയായിരുന്ന പത്തൊന്‍പതുകാരിയായ അധ്യാപികയെ കാറിലെത്തിയ ഒരു സംഘം തട്ടിക്കൊണ്ടു പോയി കൂട്ടമാനഭംഗത്തിന് ഇരയാക്കിരുന്നു. 

Last Updated : Aug 4, 2016, 01:44 PM IST
ഉത്തര്‍പ്രദേശില്‍ ബലാത്സംഗ വീഡിയോകള്‍ വിറ്റു പോകുന്നത് 50 മുതല്‍ 150 രൂപയ്ക്ക് വരെ

ഉത്തര്‍പ്രദേശ്: ക്രൂരമായ കൂട്ട ബലാത്സംഗങ്ങളൊന്നും ഉത്തര്‍പ്രദേശിന്‍റെ കണ്ണു തുറപ്പിക്കുന്നില്ല, പകരം അത് കുറ്റവാളികള്‍ക്ക് ഏറെ പ്രചോദനമാവുകയാണെന്ന് തെളിയിക്കുകയാണ് ഇന്നലെ ബറേലിയില്‍ നടന്ന സംഭവം. സ്കൂളിലേക്ക് പോവുകയായിരുന്ന പത്തൊന്‍പതുകാരിയായ അധ്യാപികയെ കാറിലെത്തിയ ഒരു സംഘം തട്ടിക്കൊണ്ടു പോയി കൂട്ടമാനഭംഗത്തിന് ഇരയാക്കിരുന്നു. 

 ഇപ്പോഴിതാ  ഉത്തര്‍പ്രദേശില്‍ നിന്നും ഞെട്ടിപ്പിക്കുന്ന മറ്റൊരു വാര്‍ത്ത. പൊലീസിന്‍റെ മൂക്കിന്‍ തുമ്പത്ത് തന്നെ ബലാൽസംഗത്തിന്‍റെ വീഡിയോകൾ കരിഞ്ചന്തയിൽ വിൽപനയ്ക്ക് വച്ചിരിക്കുന്നു. വീഡിയോകളുടെ  പ്രാധാന്യം അനുസരിച്ച് 50 രൂപ മുതൽ 150 രൂപയ്ക്കു വരെയാണ് വീഡിയോകൾ വിറ്റു പോകുന്നത്. ഇതിൽ തന്നെ പലതും കുറ്റവാളികൾ തന്നെ പകർത്തിയവയാണ്. നിയമത്തിന് പുല്ലുവില നല്‍കിക്കൊണ്ട് നഗരത്തിലെ ഷോപ്പുകളില്‍ ബലാത്സംഗ വീഡിയോകള്‍ വ്യാപകമാവുകയാണ്. 

ദിനംപ്രതി ആയിരത്തോളം വീഡിയോകളാണ് ഷോപ്പുകളിലൂടെ വിറ്റഴിയുന്നത്. 30 സെക്കന്‍ഡ് മുതല്‍ അഞ്ച് മിനിറ്റ് വരെ നീണ്ടു നില്‍ക്കുന്ന ക്ലിപ്പുകളാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. ട്വിറ്റര്‍, ടംബ്ലര്‍, ഫേസ്ബുക്ക് എന്നിവയില്‍ നിന്നും ഡൌണ്‍‌ലോഡ് ചെയ്യുന്ന വീഡിയോകളാണ് വില്‍ക്കുന്നത്. ഉപഭോക്താക്കള്‍ ആവശ്യക്കാർക്ക് പണം നൽകിയാൽ സ്മാർട്ട്‌ഫോണിലേക്കോ പെൻഡ്രൈവിലേക്കോ കച്ചവടക്കാർ ഡൗൺലോഡ് ചെയ്തു നൽകുകയും ചെയ്യും.

ചില ക്ളിപുകളില്‍ ബലാത്സംഗം ചെയ്ത ആള്‍ തന്നെയായിരിക്കും വീഡിയോ പകര്‍ത്തി പ്രചരിപ്പിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ആഗ്ര പൊലീസ് കഴിഞ്ഞ ദിവസം താജ്ഗനി, സദര്‍ പ്രദേശങ്ങളില്‍ നടത്തിയ റെയ്ഡില്‍ അശ്ലീല വീഡിയോകളും സിനിമകളും വില്‍ക്കുന്ന ആളെ അറസ്റ്റ് ചെയ്തിരുന്നു. ഇത്തരം വീഡിയോകളുടെ പ്രധാന കേന്ദ്രമാണ് ആഗ്ര. ബെലാഗഞ്ച്, ബാലികേശ്വര്‍, കംമ്ല നഗര്‍ എന്നീ പ്രദേശങ്ങളിലും വീഡിയോകള്‍ സുലഭമാണ്. 

കഴിഞ്ഞയാഴ്ച സ്വന്തം വീഡിയോ ഓൺലൈനിൽ കണ്ട ഒരു 21 കാരി ബറേലിയിൽ ആത്മഹത്യ ചെയ്തിരുന്നു. ഈ പെൺകുട്ടിയുടെ നഗ്‌നചിത്രം പ്രിന്റിന് മൂന്ന് രൂപയ്ക്ക് പ്രദേശവാസിയായ ഒരാൾക്ക് വിൽപ്പന നടത്തിയയാളെയും പൊലീസ് അറസ്റ്റ് ചെയ്തു.

More Stories

Trending News