കൂട്ട ബാലത്സ൦ഗത്തിനിരയാക്കിയ ശേഷം നാക്ക് മുറിച്ചെടുത്തു; 19കാരിയ്ക്ക് ദാരുണാന്ത്യം

നാക്ക് മുറിച്ചെടുത്തത് കൂടാതെ ശരീരത്തിന്റെ വിവിധ ഭാങ്ങളിലായി നിരവധി മുറിവുകളും ഉണ്ടായിരുന്നു. 

Written by - Sneha Aniyan | Last Updated : Sep 29, 2020, 04:35 PM IST
  • കൃഷിയിടത്തില്‍ അമ്മയ്ക്കും സഹോദരനും ഒപ്പം പുല്ല് പറിക്കാന്‍ പോയ പെണ്‍ക്കുട്ടിയെയാണ് ക്രൂരതയ്ക്ക് ഇരയായത്.
  • ബോധരഹിതയായ നിലയില്‍ വീട്ടുകാര്‍ പെണ്‍ക്കുട്ടിയെ കണ്ടെത്തി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കൂട്ട ബാലത്സ൦ഗത്തിനിരയാക്കിയ ശേഷം നാക്ക് മുറിച്ചെടുത്തു; 19കാരിയ്ക്ക് ദാരുണാന്ത്യം

Uttar Pradesh: ഉത്തര്‍പ്രദേശില്‍ കൂട്ട ബാലത്സ൦ഗത്തിനിരയായ ദളിത്‌ പെണ്‍ക്കുട്ടി മരിച്ചു. അതീവ ഗുരുതരാവസ്ഥയില്‍ എയിംസ് (AIIMS) ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍ക്കുട്ടിയുടെ നാക്ക് മുറിച്ചെടുത്ത നിലയിലായിരുന്നു. ഇവിടെവച്ച് വിദഗ്ത ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭാര്യയെ സംശയം; 40 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞ് കൊന്നു

കഴിഞ്ഞ പതിനാലാം തീയതിയാണ് പത്തൊന്‍പതുകാരിയെ നാല് പേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശി(Uttar Pradesh)ലെ ഹത്റാസിലാണ് സംഭവം. കൃഷിയിടത്തില്‍ അമ്മയ്ക്കും സഹോദരനും ഒപ്പം പുല്ല് പറിക്കാന്‍ പോയ പെണ്‍ക്കുട്ടിയെയാണ് ക്രൂരതയ്ക്ക് ഇരയായത്.

COVID 19 സെന്‍ററിലെ കുളിമുറിയില്‍ ഒളിക്യാമറ; DYFI നേതാവ് പിടിയില്‍

വീട്ടുകാര്‍ ചുറ്റുമില്ലാതിരുന്ന സമയം നോക്കി ധരിച്ചിരുന്ന ചുരിദാറിന്റെ ഷോള്‍ കുരുക്കി വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു. പിന്നീട് ബോധരഹിതയായ നിലയില്‍ വീട്ടുകാര്‍ പെണ്‍ക്കുട്ടിയെ കണ്ടെത്തി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നാക്ക് മുറിച്ചെടുത്തത് കൂടാതെ ശരീരത്തിന്റെ വിവിധ ഭാങ്ങളിലായി നിരവധി മുറിവുകളും ഉണ്ടായിരുന്നു.

കാമുകിയെചൊല്ലി തര്‍ക്കം, ഒടുവില്‍ കൊല; വൈപ്പിന്‍ കൊലപാതക കേസില്‍ മൂന്ന് അറസ്റ്റ്

ഉന്നത ജാതിക്കാരായ ചിലര്‍ ചേര്‍ന്നാണ് ദളിത്‌ പെണ്‍ക്കുട്ടിയെ ബലാത്സംഗം ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്തെ ദളിത്‌ വിഭാഗക്കാരായ ആളുകളെ സ്ഥിരമായി ഉപദ്രവിക്കുന്ന സന്ദീപ്‌ എന്ന ആളാണ്‌ ഇതിനു പിന്നിലും എന്നാണ് നാട്ടുകാര്‍ പറയുന്നത്. അതേസമയം, വിവരം അറിയിച്ചിട്ടും പ്രശ്നത്തില്‍ ഇടപെടാന്‍ വൈകിയ പോലീസിനെതിരെയും കുടുംബം രംഗത്തെത്തിയിരുന്നു.

More Stories

Trending News