New Delhi: ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സീ നടത്തിയ അഭിപ്രായ വോട്ടേടുപ്പിൽ കോൺഗ്രസ്സിന് മുൻ തൂക്കം. ബി.ജെ.പി 33 സീറ്റുകൾ നേടുമെന്നാണ് സർവ്വേ സൂചിപ്പിക്കുന്നത്. കോൺഗ്രസ്സിനാണ് സംസ്ഥാനത്ത് മുൻ തൂക്കം 35 സീറ്റുകളാണ് പ്രതീക്ഷിക്കുന്നത്. ആംആദ്മി പാർട്ടിയും മറ്റുള്ളവരും ഒാരോ സീറ്റുകളും നേടുമെന്നാണ് അഭിപ്രായ വോട്ടെടുപ്പ് സൂചിപ്പിക്കുന്നത്.
ഭരണവിരുദ്ധ വികാരം സംസ്ഥാനത്താകെ നിലനിൽക്കുന്നതായാണ് ഫലങ്ങളിൽ സൂചിപ്പിക്കുന്നത്. അഭിപ്രായ വോട്ടെടുപ്പിൽ ഹരീഷ് റാവത്ത് തന്നെ മുഖ്യമന്ത്രിയാകണമെന്നാണ് ഭൂരിപക്ഷ അഭിപ്രായം. ബി.ജെപിയിൽ നിന്നും പുറത്താക്കപ്പെട്ടതോടെ കോൺഗ്രസ്സിലേക്കാണ് ഹരീഷ് റാവത്ത് എത്തുന്നതെന്നാണ് സൂചന.
2017-ൽ 57 സീറ്റിൻറെ ഭൂരിപക്ഷത്തിലാണ് ബി.ജെ.പി അധികാരത്തിൽ വന്നത്. ഹരീഷ് റാവത്ത് നയിച്ച കോൺഗ്രസ്സ് പാർട്ടി 11 സീറ്റുകൾ മാത്രമെ നേടിയുള്ളു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...