Actor Vijay: രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങി വിജയ്; ആരാധകസംഘടനയായ മക്കൾ ഇയക്കത്തെ പാർട്ടിയാക്കും

Actor Vijay Ready To Enter Politics: തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് സാധ്യത കുറവാണെണെന്നും  പകരം ഏതെങ്കിലുമൊരു സഖ്യത്തിന് പിന്തുണ നൽകുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നുമാണ് സൂചന.

Written by - Zee Malayalam News Desk | Last Updated : Jan 26, 2024, 09:03 AM IST
  • രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങി വിജയ്
  • ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപ് പാർട്ടിപ്രഖ്യാപനം നടത്താനൊരുങ്ങി നടൻ വിജയ്
  • തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് സാധ്യത കുറവ് പകരം ഏതെങ്കിലുമൊരു സഖ്യത്തിന് പിന്തുണ നൽകും
Actor Vijay: രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങി വിജയ്; ആരാധകസംഘടനയായ മക്കൾ ഇയക്കത്തെ പാർട്ടിയാക്കും

ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപ് പാർട്ടിപ്രഖ്യാപനം നടത്താനൊരുങ്ങി നടൻ വിജയ്. ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കത്തെ രാഷ്ട്രീയ പാർട്ടിയാക്കി മാറ്റാൻ ചെന്നൈക്കു സമീപം പനയൂരിൽ ചേർന്ന വിജയ് മക്കൾ ഇയക്കം നേതൃയോഗം തീരുമാനിച്ചതായിട്ടാണ് റിപ്പോർട്ട്.  യോഗത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ നിലപാട് സംബന്ധിച്ച് ചർച്ച നടന്നെന്നാണ് വിവരം.

Also Read: കെ സുരേന്ദ്രൻ നയിക്കുന്ന എൻഡിഎ കേരള പദയാത്ര നാളെ ആരംഭിക്കും

പാർട്ടി രൂപവത്കരണ ചർച്ചകളിൽ തമിഴ്‌നാടിനെ കൂടാതെ പുതുച്ചേരി, കേരളം, ആന്ധ്ര, കർണാടകം എന്നിവിടങ്ങളിലെ ആരാധകസംഘടനാ നേതാക്കളുമുണ്ട്. വിജയ് മക്കൾ ഇയക്കത്തിന് നിലവിൽ തമിഴ്നാട്ടിൽ താലൂക്ക് തലങ്ങളിൽവരെ യൂണിറ്റുകളുണ്ട്. ഐ.ടി, അഭിഭാഷക, മെഡിക്കൽ രംഗങ്ങളിൽ പോഷക സംഘടനകളുമുണ്ട്.

Also Read:  75-ാം റിപ്പബ്ലിക് ദിന നിറവിൽ രാജ്യം; രാജ്യതലസ്ഥാനത്തെ പരേഡിൽ ഇത്തവണ തിളങ്ങും നാരിശക്തി

എങ്കിലും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് സാധ്യത കുറവാണെണെന്നും  പകരം ഏതെങ്കിലുമൊരു സഖ്യത്തിന് പിന്തുണ നൽകുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നുമാണ് സൂചന. സിനിമകളിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ കടുത്ത പ്രതിഷേധം നേരിടേണ്ടിവന്ന വിജയ് ബിജെപി അനുകൂല നിലപാടെടുക്കാനുള്ള സാധ്യത കുറവാണെന്നാണ് റിപ്പോർട്ട്. നേരത്തെ കോൺഗ്രസുമായി അടുപ്പമുണ്ടായിരുന്നെങ്കിലും മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ഇവരോട് എന്ത് നിലപാടെടുക്കുമെന്നതിലും ഒരു വ്യക്തതയുമില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News