Viral News: വിവാഹമോചനം നേടിയ പുരുഷന്മാര്‍ക്കായി അടിപൊളി പാര്‍ട്ടി..!! വൈറലായി ക്ഷണക്കത്ത്

ഇന്ന് വിവാഹം എന്നത് വലിയ ആഘോഷമാണ്. വിവാഹം ഏറെ വ്യത്യസ്തമായ രീതിയില്‍ ആഘോഷിക്കുക എന്നതാണ് ഇന്ന് ഒട്ടുമിക്ക യുവാക്കളുടേയും  ആഗ്രഹം. അതിനായി, പല നൂതന ആശയങ്ങളാണ് ഇന്ന് പല ജോഡികളും തേടുന്നത്... 

Written by - Zee Malayalam News Desk | Last Updated : Sep 12, 2022, 02:24 PM IST
  • വിവാഹമോചനം അടിപൊളിയാക്കി ഒരു NGO, വിവാഹമോചിതരായ 18 പുരുഷന്മാർക്കുവേണ്ടി അടിപൊളി പാര്‍ട്ടി
Viral News: വിവാഹമോചനം നേടിയ പുരുഷന്മാര്‍ക്കായി അടിപൊളി പാര്‍ട്ടി..!! വൈറലായി ക്ഷണക്കത്ത്

Bhopal: ഇന്ന് വിവാഹം എന്നത് വലിയ ആഘോഷമാണ്. വിവാഹം ഏറെ വ്യത്യസ്തമായ രീതിയില്‍ ആഘോഷിക്കുക എന്നതാണ് ഇന്ന് ഒട്ടുമിക്ക യുവാക്കളുടേയും  ആഗ്രഹം. അതിനായി, പല നൂതന ആശയങ്ങളാണ് ഇന്ന് പല ജോഡികളും തേടുന്നത്... 

എന്നാല്‍, വിവാഹമോചനം അടിപൊളിയാക്കിയാലോ? അത്തരമൊരു ആഘോഷത്തിന്‍റെ  വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്നത്. മധ്യ പ്രദേശിലെ ഭോപ്പാലിലാണ് വിവാഹമോചിതരായ 18 പുരുഷന്മാർക്കുവേണ്ടി അടിപൊളി പാര്‍ട്ടി സംഘടിപ്പിയ്ക്കുന്നത്‌. ഒരു NGO ആണ് പാര്‍ട്ടിയുടെ സംഘാടകര്‍. പാര്‍ട്ടിയുടെ ക്ഷണക്കത്ത് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.    

Also Read:  Viral Video: ആളൊഴിഞ്ഞ റോഡിൽ ആൺകുട്ടിയും പെൺകുട്ടിയും ചെയ്തത്..! രഹസ്യമായി ചിത്രീകരിച്ച വീഡിയോ വൈറൽ

വിവാഹമോചനം തേടുന്ന പുരുഷന്മാർക്കായി ഹെൽപ്പ് ലൈൻ നടത്തുന്ന ഭായി വെൽഫെയർ സൊസൈറ്റി (Bhai Welfare Society) എന്ന NGO ആണ് പരിപാടി സംഘടിപ്പിച്ചിരിയ്ക്കുന്നത്. 2014 മുതൽ ഈ NGO പുരുഷന്മാരുടെ സഹായത്തിനായി രംഗത്തുണ്ട്.

Also Read:  Viral Video: 10 വയസുകാരനെ ആക്രമിച്ച് അയല്‍വാസിയുടെ വളര്‍ത്തു നായ, കുട്ടിയുടെ മുഖത്ത് 150 തുന്നല്‍

ഏറെ മാസങ്ങള്‍ നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ ഭീമമായ ജീവനാംശം നൽകി വിവാഹ മോചനം നേടിയ 18 പുരുഷന്മാർക്കായാണ് NGO ഈ അസാധാരണമായ ആഘോഷം സംഘടിപ്പിക്കുന്നത്.  

"വിവാഹ വിച്ഛേദൻ സമാരോഹ്"  എന്ന പേരിലാണ് ചടങ്ങ്  സെപ്റ്റംബർ 18 നാണ് നടക്കുക. ഭോപ്പാലിലെ ഒരു റിസോർട്ടിലാണ് NGO പാര്‍ട്ടി സംഘടിപ്പിച്ചിരിയ്ക്കുന്നത്.  

'ഇത് ഒരു ഒത്തുചേരലായിരുന്നു, പക്ഷേ ഒരു ചെറിയ ഗ്രൂപ്പിനെ ഉദ്ദേശിച്ചുള്ള പരിപാടിയുടെ ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ വൈറലായി. ഇത് ഇന്ത്യൻ സംസ്‌കാരത്തിന് വിരുദ്ധമാണെന്ന് അവകാശപ്പെട്ട് പരിപാടിയെ എതിര്‍ക്കുന്ന ഒരുപറ്റം ആളുകള്‍ ഇതിനെതിരെ രംഗത്തെത്തിട്ടുണ്ട്', സംഘടനയുടെ കൺവീനർ സാക്കി അഹമ്മദ് പറഞ്ഞു.  ഗ്രൂപ്പിലെ ആളുകൾ ഇതിനകം തന്നെ വിവാഹമോചനം ആഘോഷിക്കുകയായിരുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

"ഞങ്ങൾ വിവാഹമോചനത്തെ പിന്തുണയ്ക്കുന്നില്ല, എന്നാൽ മോശമായ ദാമ്പത്യജീവിതം  പീഡനത്തിലേക്കും ചിലപ്പോൾ ആത്മഹത്യയിലേക്കും നയിക്കുന്നു. അത് അവസാനിപ്പിയ്ക്കുക അതാണ് ഈ NGO ലക്ഷ്യമിടുന്നത്. ഞങ്ങളുടെ സംഘടന ഇത്തരക്കാർക്ക് സൗജന്യ നിയമസഹായം നൽകുകയും അവർക്ക് കൗൺസിലിംഗ് നൽകുകയും ചെയ്യുന്നു",  അഹമ്മദ് പറഞ്ഞു.

'കഴിഞ്ഞ രണ്ടോ മൂന്നോ വർഷത്തിനിടെ വിവാഹമോചനം നേടിയ 18 പേരാണ് ഈ ഒത്തുചേരലില്‍ പങ്കെടുക്കുന്നത്. ആളുകൾ നേരത്തെയും ഗ്രൂപ്പിൽ വിവാഹമോചനം ആഘോഷിക്കുന്നുണ്ടായിരുന്നു, എന്നാൽ COVID-19 മഹാമാരിമൂലം ഒരു  ഒത്തുചേരൽ സംഘടിപ്പിക്കാൻ കഴിഞ്ഞില്ല', അദ്ദേഹം കൂട്ടിച്ചേർത്തു.

എന്തായാലും വിവാഹം ആഘോഷമാക്കുന്നതുപോലെ വിവാഹമോചനവും അടിപൊളിയാക്കുകയാണ് ഒരു പറ്റം പുരുഷന്മാര്‍...!!   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News